
ടെലി മാർക്കറ്റിംഗ് ; ചട്ടം കർശനമാക്കി യുഎഇ ഭരണകൂടം
ഉപഭോക്താക്കളുടെ അവകാശവും സ്വകാര്യതയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ടെലിമാർക്കറ്റിങ് ചട്ടം കർശനമാക്കി യു.എ.ഇ ഭരണകൂടം. ടെലി മാർക്കറ്റിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതരിൽനിന്ന് അനുമതി വാങ്ങണം. വ്യക്തികൾക്ക് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത ഫോണിൽനിന്ന് ഇത്തരം ഇടപാടുകൾക്ക് അനുമതിയുണ്ടാകില്ല. എല്ലാ മാർക്കറ്റിങ് കാളുകളും ലൈസൻസുള്ള ടെലിമാർക്കറ്റിങ് കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫോണുകളിൽ നിന്നായിരിക്കണം. മാർക്കറ്റിങ് കാളുകൾ രാവിലെ ഒമ്പതിനും വൈകീട്ട് ആറിനും ഇടയിൽ മാത്രമേ പാടുള്ളൂ. ഡു നോട്ട് കാൾ രജിസ്ട്രിയിൽ (ഡി.എൻ.സി.ആർ) രജിസ്റ്റർ ചെയ്ത…