സിറിയൻ വിദേശകാര്യമന്ത്രി യുഎഇയിൽ ; യുഎഇ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സി​റി​യ​യി​ലെ പു​തി​യ താ​ൽ​ക്കാ​ലി​ക സ​ർ​ക്കാ​റി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സ്​​അ​ദ്​ അ​ൽ ശൈ​ബാ​നി അ​ബൂ​ദ​ബി​യി​ലെ​ത്തി യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ സി​റി​യ​ൻ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ യു.​എ.​ഇ​യി​ലെ​ത്തു​ന്ന​ത്. സി​റി​യ​യു​ടെ ഐ​ക്യ​വും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്ക​​പ്പെ​ട​ണ​മെ​ന്ന യു.​എ.​ഇ​യു​ടെ ഉ​റ​ച്ച നി​ല​പാ​ട് ശൈ​ഖ്​ അ​ബ്ദു​ല്ല പ​ങ്കു​വെ​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. സി​റി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി മു​ർ​ഹ​ഫ്​ അ​ബൂ ഖ​സ്​​റ, പു​തി​യ ഇ​ന്‍റ​ലി​ജ​ൻ​സ്​…

Read More