
യു എ ഇ: കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് ധനകാര്യമന്ത്രാലയം അറിയിപ്പ് നൽകി
രാജ്യത്തെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് യു എ ഇ ധനകാര്യമന്ത്രാലയം അറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് യു എ ഇ ധനകാര്യമന്ത്രാലയം ‘2023/ 43’ എന്ന ഔദ്യോഗിക തീരുമാനം പുറത്തിറക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 10-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട യു എ ഇ ഫെഡറൽ നിയമം ‘2022/47’ അനുസരിച്ചുള്ള രജിസ്ട്രേഷൻ നടപടികളിൽ ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങളെയാണ് മന്ത്രാലയം ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഈ അറിയിപ്പ്…