
രൂപയുടെ മൂല്യം കൂപ്പുകുത്തി ; യുഎഇ ദിർഹത്തിൻ്റെ മൂല്യം റെക്കോർഡിൽ
രൂപയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് മൂല്യം കൂപ്പുകുത്തിയതോടെ യു.എ.ഇ ദിർഹത്തിന്റെ വിനിമയനിരക്ക് റെക്കോഡ് നിലയിൽ. തിങ്കളാഴ്ച ദിർഹത്തിന്റെ വിനിമയ നിരക്ക് 23.70 ഇന്ത്യൻ രൂപയും കടന്ന് മുന്നേറി. ഇതോടെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാനുള്ള അനുയോജ്യ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ജനുവരി 20ന് ശേഷം അൽപം വിനിമയ നിരക്ക് കുറഞ്ഞിരുന്നു. എന്നാലിത് സാധാരണ മാസാന്ത ശമ്പളം ലഭിക്കുന്ന സമയമായപ്പോൾ വർധിച്ചത് ആശ്വാസകരമാണ്. ശമ്പളം കിട്ടി തുടങ്ങിയതിന്റെ തൊട്ടുപിറകെ എത്തിയ കറൻസി നിരക്ക് വർധന പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് മിക്കവരും. അതേസമയം…