യു.എ.ഇ കോർപറേറ്റ് നികുതി: രജിസ്ട്രേഷൻ വൈകിയാൽ 10,000 ദിർഹം പിഴ

യു.എ.ഇയിൽ ഏർപ്പെടുത്തിയ കോർപറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യാൻ വൈകുന്ന സ്ഥാപനങ്ങൾക്ക് 10,000 ദിർഹം പിഴ പ്രഖ്യാപിച്ച് ധനമന്ത്രാലയം. രജിസ്ട്രേഷനിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ഈടാക്കുന്ന നിയമം ഈവർഷം മാർച്ച് ഒന്നു മുതൽ നിലവിൽ വരും. കോർപറേറ്റ് ടാക്സ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തുന്ന സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കുന്ന നിയമത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ കൂടുതലുള്ള കമ്പനികൾ ഒമ്പത് ശതമാനം കോർപറേറ്റ് നികുതി നൽകണമെന്ന നിയമം…

Read More