യു.എ.ഇ പൗരത്വം നൽകി ആദരിച്ച മലയാളി കാസിം പിള്ള അന്തരിച്ചു

യു.എ.ഇ പൗരത്വം ലഭിച്ച അപൂർവം മലയാളികളിൽ ഒരാളായ തിരുവനന്തപുരം ചിറയിൻകീഴ് പെരുങുഴി സ്വദേശി കാസിം പിള്ള(81) അന്തരിച്ചു. ദുബൈ സിലിക്കൺ ഒയാസിസിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ശനിയാഴ്ച അസർ നമസ്‌കാരാനന്തരം അൽഖൂസ് ഖബർസ്ഥാനിൽ നടക്കും. രാജ്യത്തിന് നൽകിയ സേവനങ്ങൾ മാനിച്ച് 2008 ലാണ് ദുബൈ ഭരണാധികാരി ഇദ്ദേഹത്തിന് യു.എ.ഇ പൗരത്വം നൽകി ആദരിച്ചത്. 56 വർഷം ദുബൈ കസ്റ്റംസിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ്. 1963ൽ ദുബൈയിൽ കപ്പലിറങ്ങിയ കാസിംപിള്ള 14 മാസം ബ്രിട്ടീഷ് ഏജൻസിയിൽ ജോലി ചെയ്തശേഷമാണ് ദുബൈ…

Read More