യുഎഇയിൽ കള്ളപ്പണം വെളുപ്പിച്ചു; വൻ തുക പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം രാജ്യത്തെ ഒരു ബാങ്കിന് 5.8 ദശലക്ഷം ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിക്കുക, തീവ്രവാദത്തിന് ധനസഹായം നൽകുക, നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബാങ്കിന് എഎംഎൽ/സിഎഫ്ടി നയങ്ങളിലും നടപടിക്രമങ്ങളിലും പോരായ്മകളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. ബാങ്കിൻ്റെ പേര് സെൻട്രൽ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.

Read More

മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് വിവിധ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ

മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് വിവിധ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ. വായ്പാ തിരിച്ചടവിന് ആറുമാസം വരെ ഇളവ് അനുവദിക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക് നിർദേശം നൽകി. വിമാന യാത്ര മുടങ്ങിയവരിൽ നിന്ന് വിസാ കാലാവധി പിന്നിട്ടതിനുള്ള പിഴ ഈടാക്കേണ്ടതില്ലെന്ന് ദുബൈ എമിഗ്രേഷൻ അധികൃതർ തീരുമാനിച്ചു. ഷാർജ പൊലീസ് ഗതാഗത നിയമലംഘനത്തിനുള്ള നടപടികളും ഒഴിവാക്കി. മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്‌സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്നാണ് യു.എ.ഇ സെൻട്രൽബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക്…

Read More