
വാഹനങ്ങളിൽ പുതിയ ‘എമർജൻസി കാൾ’ സംവിധാനം ; അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
വാഹനങ്ങളിൽ പുതിയ ‘എമർജൻസി കാൾ’ സംവിധാനം ഏർപ്പെടുത്തുന്നതിന് അംഗീകാരം നൽകി യു.എ.ഇ മന്ത്രിസഭ.‘ഇ-കാൾ’ സംവിധാനം വഴി അടിയന്തര സേവനങ്ങൾ ലഭിക്കുന്നതിനുള്ള സമയം 40 ശതമാനം കുറക്കുമെന്നാണ് വിലയിരുത്തുന്നത്. ഗുരുതരമായ അപകടം സംഭവിച്ചാൽ ഇ-കാൾ സംവിധാനം വഴി വാഹനത്തിനുള്ളിലെ സെൻസറുകൾ ഉടൻ പൊലീസിന് അടിയന്തര സന്ദേശം നൽകും. വാഹനത്തിന്റെ മോഡൽ, സംഭവം നടന്ന സ്ഥലം, ഇന്ധനത്തിന്റെ അവസ്ഥ, വാഹനത്തിനുള്ളിലെ യാത്രക്കാരുടെ എണ്ണം എന്നിവ ഉൾപ്പെടുന്ന വിവരങ്ങളാണ് സന്ദേശത്തിൽ ഉൾപ്പെടുക.2021ൽ അബൂദബിയിൽ ആദ്യമായി അവതരിപ്പിച്ച ഇ-കാൾ സംവിധാനം അപ്ഡേറ്റ് ചെയ്യുന്നതിലൂടെ…