
സർക്കാർ ജീവനക്കാർക്ക് 70 ലക്ഷം ദിർഹമിൻ്റെ പുരസ്കാരം ; അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
സർക്കാർ സേവനങ്ങളിൽ ഉദ്യോഗസ്ഥ ആധിപത്യം കുറക്കാൻ സഹായിക്കുന്ന പദ്ധതികൾ നിർദേശിക്കുന്ന ഫെഡറൽ സർക്കാർ ഉദ്യോഗസ്ഥർക്ക് 70 ലക്ഷം ദിർഹമിന്റെ പുരസ്കാരം നൽകുന്നതിനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത്. ഉദ്യോഗസ്ഥ സംഘങ്ങൾ, വ്യക്തികൾ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവർക്ക് നിർദേശങ്ങൾ സമർപ്പിക്കാം. സർക്കാർ നടപടിക്രമങ്ങൾ ചുരുക്കുന്നതിനും സാമ്പത്തിക സ്രോതസ്സുകൾ നിർദേശിക്കുന്നവർക്കും കമ്പനികൾക്കും വ്യക്തികൾക്കും…