
യു.എ.ഇയിൽ മഴമൂലം അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു
കനത്ത മഴയെ തുടർന്ന് അടച്ചിട്ട എമിറേറ്റിലെ പാർക്കുകളും രാത്രി ബീച്ചുകളും സന്ദർശകർക്കായി തുറന്നു. അപകടസാധ്യത മുന്നിൽകണ്ടാണ് കഴിഞ്ഞ ദിവസം ദുബൈ മുനിസിപ്പാലിറ്റി പാർക്കുകൾ അടച്ചത്. എന്നാൽ, മഴഭീഷണി നീങ്ങിയ സാഹചര്യത്തിൽ ശുചീകരണം പൂർത്തിയാക്കി തിങ്കളാഴ്ച വീണ്ടും തുറക്കുകയായിരുന്നു. ശനിയാഴ്ചത്തെ മഴയിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ദുബൈ മുനിസിപ്പാലിറ്റിക്ക് നൂറിലേറെ അടിയന്തര ഫോൺ കാളുകളാണ് ശനിയാഴ്ച ലഭിച്ചത്. താമസയിടങ്ങളിൽ വീണ 85ലേറെ മരങ്ങൾ മുനിസിപ്പാലിറ്റി ജീവനക്കാർ നീക്കിയിട്ടുണ്ട്….