
യുഎഇയിലെ മഴക്കെടുതി ; രക്ഷാ പ്രവർത്തനത്തിന് യുഎഇ അധികൃതർക്ക് ഒപ്പം മലയാളികളും
മഴക്കെടുതിയില്‍ ദുരിതത്തിലകപ്പെട്ടവര്‍ക്ക് ആശ്വാസമൊരുക്കി യു.എ.ഇ അധികൃതര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെയുള്ള താമസക്കാർ. യു.എ.ഇയില്‍ പരക്കെ ലഭിച്ച കനത്ത മഴയിലും പേമാരിയിലും തദ്ദേശീയരും ഇന്ത്യക്കാരുമുള്‍പ്പെടെ വിവിധ രാജ്യക്കാരായ ആയിരങ്ങളാണ് ദുരിതത്തിലായത്. കല്‍ബയില്‍ നൂറുകണക്കിന് വില്ലകളിലാണ് വെള്ളം കയറിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എമിറേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ദുരന്ത നിവാരണ അതോറിറ്റികളുടെ സമയോചിത ഇടപെടലുകള്‍ ഈ മേഖലയിലെ ജനങ്ങള്‍ക്ക് നല്കിയ ആശ്വാസം ചെറുതല്ല. കാലാവസ്ഥ കേന്ദ്രത്തില്‍നിന്നുള്ള മുന്നറിയിപ്പിനെതുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പേ നിരീക്ഷണ സുരക്ഷ നിര്‍ദേശ മുന്നറിയിപ്പുകളുമായി സജീവമായിരുന്ന ദുരന്തനിവാരണ വകുപ്പ് പേമാരി ദിവസങ്ങളില്‍ വിവിധ…