യുഎഇയില്‍ നാളെ മുതല്‍ അനധികൃതരെ ജോലിക്കുവെച്ചാല്‍ തൊഴിലുടമകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ

പൊതുമാപ്പ് ഒക്ടോബര്‍ 31 ന് അവസാനിക്കാനിരിക്കെ നവംബര്‍ ഒന്ന് മുതല്‍ അനധികൃതതാമസക്കാരെ നിയമിച്ചാല്‍ തൊഴിലുടമകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി), ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സുമായി (ജിഡിആര്‍എഫ്എ) ഏകോപിപ്പിച്ച് പൊതുമാപ്പ് അവസാനിച്ചതിന് ശേഷം ഓവര്‍സ്റ്റേയേഴ്സിനെ നിയമിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച (നവംബര്‍ ഒന്ന്) മുതല്‍ സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന തുടങ്ങും.

Read More

യുഎഇയിൽ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും

അനധികൃത താമസക്കാര്‍ക്ക് തിരിച്ചുപോകാന്‍ യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി വ്യാഴാഴ്ച അവസാനിക്കും. സെപ്റ്റംബര്‍ ഒന്നിനായിരുന്നു രണ്ടുമാസത്തെ കാലാവധിയോടെ രാജ്യത്ത് പൊതുമാപ്പിന് തുടക്കമായത്. ഇതിനകം ആനുകൂല്യം പ്രയോജനപ്പെടുത്തിക്കൊണ്ട് മലയാളികളടക്കം ആയിരക്കണക്കിന് ആളുകളാണ് രാജ്യംവിട്ടത്. നിയമാനുസൃതം തിരിച്ചെത്തി ജോലിയിലോ പുതിയസംരംഭത്തിലോ ഏര്‍പ്പെടാനായി തയ്യാറെടുക്കുന്നവരും ഒട്ടേറെയാണ്. പൊതുമാപ്പിന്റെ അവസാനദിവസങ്ങളില്‍ അതത് എമിറേറ്റുകളിലെ പൊതുമാപ്പുകേന്ദ്രങ്ങളില്‍ നാടണയാന്‍ കാത്തിരിക്കുന്നവരുടെ തിരക്കായിരുന്നു. പിഴകൂടാതെ ട്രേഡ് ലൈസന്‍സ്, ഇമിഗ്രേഷന്‍ കാര്‍ഡ്, ലേബര്‍ കാര്‍ഡ് തുടങ്ങിയവ റദ്ദാക്കാന്‍ ഷാര്‍ജയിലെ വിവിധ തഹ്സീല്‍ കേന്ദ്രങ്ങളിലും വന്‍ തിരക്കനുഭവപ്പെട്ടു. യു.എ.ഇ.യില്‍ പൊതുമാപ്പ്…

Read More

യുഎഇ പൊതുമാപ്പ്; പതിനായിരം ഇന്ത്യക്കാർ കോൺസുലേറ്റ് സേവനം തേടി

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ ദുബൈ കോൺസുലേറ്റിന്റെ സേവനം നേടിയത് പതിനായിരം ഇന്ത്യക്കാർ. 1500 ലേറെ പേർക്ക് എക്‌സിറ്റ് പെർമിറ്റിന് സഹായം നൽകിയതായും കോൺസുലേറ്റ് അറിയിച്ചു. സെപ്തംബർ ഒന്നു മുതലാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഇതുവരെ പതിനായിരം ഇന്ത്യക്കാർ പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ദുബൈ കോൺസുലേറ്റിനെ സമീപിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിൽ യുഎഇയിൽ തുടരാൻ ആഗ്രഹിച്ച 1300 പേർക്ക് പുതിയ പാസ്‌പോർട്ട് ഇഷ്യൂ ചെയ്തു. 1700 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. 1500ലേറെ പേർക്ക് എക്‌സിറ്റ് പെർമിറ്റിന്…

Read More

യു.എ. ഇ പൊതുമാപ്പ് :ഇന്ത്യൻ ഇസ് ലാമിക് സെൻ്റർ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

യു.എ. ഇ സർക്കാർ നടപ്പിലാക്കുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിന് ഇന്ത്യൻ ഇസ് ലാമിക് സെൻ്ററിൽ ഞായറാഴ്ച മുതൽ ടൈപ്പിംഗ്‌ സൗകര്യത്തോട് കൂടിയ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. പബ്ലിക് റിലേഷൻസ് വിംഗിൻ്റെ ആഭിമുഖ്യത്തിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. ഹെൽപ്പ് ഡെസ്കിൻ്റെ സേവനം പൊതുമാപ്പ് കാലയളവിൽ ഉടനീളം ലഭ്യമാവും. യു. എ. ഇ സർക്കാർ പൊതുമാപ്പ് കാലയളവിൽ രേഖകളുടെ കാലാവധി കഴിഞ്ഞവർക്ക് നാട്ടിൽ പോവുന്നതിന് ഔട്ട് പാസ് അനുവദിക്കും. അല്ലാത്തവർക്ക് രേഖകൾ നിയമാനുസൃതമാക്കി യു.എ. ഇയിൽ തുടരാനും…

Read More

ഇന്ത്യൻ അസോസിയേഷൻ ഷാർജ പൊതുമാപ്പുമായി സംഘടിപ്പിച്ച ക്യാമ്പിൽ അസോസിയേഷൻ ലീഗൽ കമ്മിറ്റി നിലവിൽ വന്നു

ഇന്ത്യൻ അസോസിയേഷൻ ഷാർജ യുഎഇ പൊതുമാപ്പുമായി സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പിൽ അസോസിയേഷൻ ലീഗൽ കമ്മിറ്റി നിലവിൽ വന്നു. ലീഗൽ കമ്മിറ്റി കോ ഓർഡിനേറ്റർ മുരളി ആമുഖ പ്രസംഗം നടത്തി. ഷാർജ കമ്മ്യുണിറ്റി പോലീസ് ഓഫീസർ സഹീദ് അൽ സറൂണി യോഗം ഉദ്ഘടനം ചെയ്തു. മീഡിയ & പബ്ലിക് റിലേഷൻ ഓഫീസർ അബ്ദുല്ലതീഫ് അൽ ഖാദി ഉൽബോധന പ്രസംഗം നടത്തി. അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് പ്രദീപ് നെന്മാറ ആദ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി…

Read More