
‘പ്രിയപ്പെട്ട അൻവറിന് പിന്തുണ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്’; യു.പ്രതിഭ
ആഭ്യന്തര വകുപ്പിനെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് യു.പ്രതിഭ എംഎൽഎ. ‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്, പിന്തുണ’ എന്ന പോസ്റ്റിലൂടെയാണ് പ്രതിഭ തന്റെ പിന്തുണ അറിയിച്ചത്. അൻവറിന്റെ ആരോപണങ്ങളിൽ സർക്കാർ പുകഞ്ഞുകൊണ്ടിരിക്കെ ആദ്യമായാണ് ഒരു ഭരണകക്ഷി എംഎൽഎ പ്രതികരണവുമായി രംഗത്തെത്തുന്നത്. സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കോൺഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പുറത്താക്കിയ മുൻ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്ന സിമി റോസ് ബെൽ ജോണിനെയും പ്രതിഭ പിന്തുണച്ചിട്ടുണ്ട്….