
യുക്തി വാദ പ്രസ്ഥാനത്തിന്‍റെ അമരക്കാരൻ; യു കലാനാഥൻ അന്തരിച്ചു
കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന അധ്യക്ഷൻ യു കലാനാഥൻ അന്തരിച്ചു. അദ്ദേഹത്തിനു 84 വയസായിരുന്നു. ഇന്നലെ രാത്രി 11.10നാണ് അന്ത്യം. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മരണാനന്തരം കണ്ണും ശരീരവും കോഴിക്കോട് മെഡിക്കൽ കോളജിനു ദാനം ചെയ്യാൻ എഴുതി വച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജിനു കൈമാറും. കേരളത്തിലെ യുക്തി വാദ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ ഒരാളായിരുന്നു. ജനകീയാസൂത്രണ പദ്ധതി കാലത്ത് ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാർഡ് വള്ളിക്കുന്നിനു ലഭിച്ചത് അദ്ദേഹം പഞ്ചായത്ത് പ്രസിഡന്‍റായിരുന്നപ്പോഴാണ്….