അബുദാബിയിൽ വാഹനങ്ങളുടെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രചാരണ പരിപാടികളുമായി പോലീസ്

എമിറേറ്റിലെ ഡ്രൈവർമാർക്കിടയിൽ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ സംബന്ധിച്ച അവബോധം വളർത്തുന്നതിനായുള്ള പ്രത്യേക പ്രചാരണ പരിപാടികൾക്ക് അബുദാബി പോലീസ് തുടക്കം കുറിച്ചു. വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നൽകുന്നത് ലക്ഷ്യമിട്ട് അബുദാബി പോലീസ് സംഘടിപ്പിക്കുന്ന സേഫ് സമ്മർ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ പ്രചാരണ പരിപാടികൾ നടത്തുന്നത്. തങ്ങളുടെ വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതിന്റെ പ്രാധാന്യം ഡ്രൈവർമാർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് ഈ പ്രചാരണ പരിപാടിയിലൂടെ പോലീസ് ലക്ഷ്യമിടുന്നത്. ഇതിനായി വാഹനങ്ങളിലെ ടയറുകൾ കാലാവധി കഴിഞ്ഞതും, തേയ്മാനം ഉള്ളതും അല്ലെന്ന്…

Read More