അച്ചാറുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പിന്നെ ഊണിന് മറ്റൊന്നും വേണ്ട?; പല തരത്തിലുള്ള നാരങ്ങ അച്ചാറുകൾ പരിചയപ്പെടാം

അച്ചാറുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പിന്നെ ഊണിന് മറ്റൊന്നും വേണ്ട അല്ലേ ?. നമ്മുടെ സദ്യകളിലേയും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് അച്ചാറുകള്‍. പ്രത്യേകിച്ച് നാരങ്ങാ അച്ചാര്‍. ചുവന്ന നിറമുള്ള അച്ചാറും വെള്ള നിറമുള്ള അച്ചാറും നമുക്ക് പരിചിതമാണ്. സാധാരണ നാരങ്ങ അച്ചാറിനേക്കാള്‍ വേറിട്ട് നില്‍ക്കുന്നവയാണ് വടുകപ്പുളികൊണ്ട് തയ്യാറാക്കുന്ന വെളള നാരങ്ങ അച്ചാര്‍. നാരങ്ങ അച്ചാര്‍ ആവശ്യമുള്ള സാധനങ്ങള്‍ നാരങ്ങ -പതിനഞ്ചെണ്ണം ഉപ്പ് – രണ്ട് ടീസ്പൂണ്‍ നല്ലെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍ കടുക് – ഒരു ടീസ്പൂണ്‍ ഇഞ്ചി -ഒരു…

Read More

ലോൺ ആപ്പ്: എളുപ്പത്തിൽ പണം ലഭിക്കും പക്ഷെ പണി പിന്നാലെ

നിയമകുരുക്കില്ലാതെ എളുപ്പത്തിൽ പണം ലഭിക്കാൻ വേണ്ടിയാണ് മലയാളികളടക്കം ഓൺ ലൈൻ ആപ്പുകളെ തേടി പോകുന്നത്. ആധാർ കാർഡും പാൻ കാർഡും മാത്രം രേഖയായി നൽകിയാൽ അയ്യായിരം രൂപ മുതൽ അമ്പതിനായിരം വരെ വായ്പ ലഭിക്കും. ഓരോ ആപ്പുകളും ലോൺ നൽകുന്നതിനും തിരിച്ചടവിനും വ്യത്യസ്ഥ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. അനധികൃതമായി വായ്പ നൽകുനതിന് നിയമവിരുദ്ധമായി നാലായരത്തിലധികം ഓൺലൈൻ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ദിവസേന നാൽപ്പതിലധികം കേസുകൾ വായ്പ തട്ടിപ്പ് സംബന്ധിച്ച് രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളായും…

Read More

ഡൽഹിയിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വർധനയെന്ന് ഐസിഎംആർ

ഡൽഹിയിൽ കാൻസർ രോഗികളുടെ എണ്ണത്തില്‍ വർധന. സ്ത്രീകളിൽ സ്തനാർബുദവും പുരുഷന്മാരിൽ ശ്വാസകോശ അർബുദവുമാണ് ഒന്നാം സ്ഥാനത്ത്. ഐ.സി.എം.ആർ കാൻസർ ഫാക്സ്ഷീറ്റ് പ്രകാരം പത്ത് വർഷത്തെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ 27.8% സ്ത്രീ കാൻസർ രോഗികളും സ്തനാർബുദ ബാധിതരാണെന്നും 10.5% പുരുഷ കാൻസർ രോഗികള്‍ ശ്വാസകോശ അർബുദബാധിതരാണെന്നുമാണ് കണക്ക്. ഐസിഎംആറിന്റെ റിപ്പോർട്ടനുസരിച്ച് ഗർഭാശയ കാൻസറാണ് രണ്ടാമതായി സ്ത്രീകളിൽ കണ്ടുവരുന്നത്. അതേ സമയം പുരുഷൻമാരിലാകട്ടെ വായിലെ കാൻസറും. കാൻസർ രോഗികളായ പുരുഷൻമാരിൽ 7.5 ശതമാനം പേരിൽ വായിലെ കാൻസറും 10 ശതമാനം…

Read More