രണ്ട് നാൾ മദ്യശാലകൾ അടഞ്ഞ് കിടക്കും; സമ്പൂ‍ർണ ഡ്രൈ ഡേ

സംസ്ഥാനത്ത് ഇന്ന് 7 മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പൂട്ട് വീഴും. പിന്നീട് 2 ദിവസം സമ്പൂ‍ർണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപ്പന ശാലകൾ അടയ്ക്കുന്നത്. നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡെയുമാണ്. ഇന്ന് 11 മണിവരെ ബാറുകൾ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടഞ്ഞുകിടക്കും.

Read More

കടയിൽ മാതളജ്യൂസിനൊപ്പം കലർത്തിവിറ്റത് പ്രത്യേക രാസവസ്തുക്കൾ; 2 പേർ പിടിയിൽ

പ്രത്യേകതരം രാസവസ്തുക്കൾ കലർത്തിയ മാതളജ്യൂസ് വിറ്റതിന് രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഡൽഹിയിലെ രജീന്ദർ നഗർ പ്രദേശത്തായിരുന്നു സംഭവം. ജ്യൂസ് കടയിലെ ജീവനക്കാരായ രണ്ടുപേരാണ് പിടിയിലായത്. ഉടമയ്ക്കുവേണ്ടി പാെലീസ് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ കടയിൽ വിൽക്കുന്ന മാതള ജ്യൂസിൽ ചില രാസപദാർത്ഥങ്ങൾ കലർത്തുന്നുണ്ടെന്ന് നാട്ടുകാരിൽ ചിലരാണ് പൊലീസിനെ വിരവമറിയിച്ചത്. ഇതിനുള്ള തെളിവുകളും നാട്ടുകാർ പൊലീസിന് നൽകിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പറയുന്നത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്നാണ് ജീവനക്കാരായ രണ്ടുപേരെ അറസ്റ്റുചെയ്തത്. ജ്യൂസിൽ രാസവസ്തു കലർത്താൻ കടയുടമ ഷോയിബാണ്…

Read More

വീടിന്‍റെ മേൽക്കൂര തകർന്ന് വീണു; 2 വയസ്സുകാരന് ദാരുണാന്ത്യം

തമിഴ്നാട് നാഗപ്പട്ടണത്ത് വീടിന്‍റെ മേൽക്കൂര തകർന്ന് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. വിജയകുമാർ – മീന ദമ്പതികളുടെ മകൻ യാസീന്ദ്രം ആണ് മരിച്ചത്. സീലിംഗ് ഫാൻ അടക്കം കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്‍റെ അമ്മ മീനയുടെ കൈയ്ക്ക് പരിക്കേറ്റു.  ഉടനെ അയൽവാസികൾ ഓടിവന്നു. കുട്ടിയെ അപ്പോൾത്തന്നെ നാഗപട്ടണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. 2004ലെ സുനാമി പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി നിർമ്മിച്ച വീടാണ് തകർന്നത്….

Read More

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊല; 2 പേർ അറസ്റ്റിൽ

വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും കേസ് ആദ്യം അന്വേഷിച്ച സ്റ്റേഷൻ ഹൗസ് ഓഫിസറും (എസ്ച്ചഒ) അറസ്റ്റിൽ. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. മുൻ പ്രിൻസിപ്പലും അന്വേഷണ ഉദ്യോഗസ്ഥനും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണു സിബിഐയുടെ കണ്ടെത്തൽ.  സംഭവത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ച നടത്താതെ മടങ്ങിയതിനു മണിക്കൂറുകൾക്കുള്ളിലാണ് അറസ്റ്റ്. ചർച്ച തത്സമയം സംപ്രേഷണം…

Read More

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ

 പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഒരു കയറിൽ ഇരുവരും കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരി‍ഞ്ഞ നിലയിലാണ്.  വേങ്ങൽ മുണ്ടകം റോഡിൽ ഒരുമണിയോടെയാണു അപകടം നടന്നതെന്നാണു പൊലീസിന്റെ പ്രഥമിക നിഗമനം. പൊലീസ് പട്രോളിങ്ങിനിടെയാണു കാർ കത്തുന്നത് കണ്ടത്. കരിയിലയ്ക്കു തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണു കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.

Read More

ലാപ്ടോപ് പൊട്ടിത്തെറിച്ച് അപകടം: 2 കുട്ടികൾക്ക് ദാരുണാന്ത്യം

പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ഷരീഫ്പൂരിൽ ലാപ്ടോപ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. ഏഴു പേർക്ക് പരുക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. രണ്ടു സ്ത്രീകളും മൂന്നു മുതൽ ഒൻപത് വയസ്സുവരെ പ്രായമുള്ള 5 കുട്ടികളും ഉൾപ്പെടെ ഗുരുതരമായി പൊള്ളലേറ്റ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുതായും ഇവരിൽ ആറുവയസ്സുള്ള പെൺകുട്ടിയും ഒൻപതുവയസ്സുള്ള ആൺകുട്ടിയുമാണ മരിച്ചതെന്നും അലൈഡ് ഹോസ്പിറ്റലിലെ ഡോക്ടർ ഹമ്മദ് അഹമ്മദ് പറഞ്ഞു.  ചാർജ് ചെയ്യുന്നതിനായി ഇട്ടിരുന്ന ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് തീപടർന്നാണ് അപകടമുണ്ടായത്. പാക്ക് പ്രവശ്യയായ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്…

Read More

ജോലി തേടിയെത്തിയ മലയാളി യുവാക്കൾ തായ്‌ലൻഡിൽ തടവിൽ

തൊഴിൽതേടി വിദേശത്തെത്തിയ മലയാളി യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതായി പരാതി. അബുദാബിയിൽ നിന്ന് തായ്ലൻഡിലെത്തിയ മലപ്പുറം വളിക്കാപ്പറ്റ സ്വദേശികളെയാണ് സായുധ സംഘം തട്ടിക്കൊണ്ടുപോയി തടവിലാക്കിയിരിക്കുന്നത്. യുവാക്കൾ നിലവിൽ മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. വളിക്കൊപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീർ എന്നിവരാണ് തടവിലായിരിക്കുന്നത്. മാർച്ച് 27നാണ് ഇവർ സന്ദർശക വിസയിൽ ദുബായിലെത്തിയത്. ഇതിനിടെ തായ്ലൻഡിലെ കമ്പനിയിൽ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷ നൽകി. ഓൺലൈൻ അഭിമുഖത്തിന് പിന്നാലെ ജോലി ലഭിച്ചതായുള്ല അറിയിപ്പും തായ്‌ലൻഡിലേയ്ക്കുള വിമാന ടിക്കറ്റും…

Read More

തീവ്രവാദ ബന്ധമെന്നു സംശയം: ഗുവാഹത്തിയിൽ രണ്ടു ബംഗ്ലദേശികൾ അറസ്റ്റിൽ ‌‌

തീവ്രവാദ സംഘടനയായ അൽഖായിദയുമായി  ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു ബംഗ്ലദേശ് സ്വദേശികളെ അറസ്റ്റുചെയ്തു. ബഹർ മിയ (30), റസൽ മിയ (40) എന്നിവരാണ് അറസ്റ്റിലായത്. ഗുവാഹത്തി റെയിൽവേസ്റ്റേഷനിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. തീവ്രവാദ സംഘടനയായ അൻസാറുള്ള ബംഗ്ലാ ടീം (എബിടി) അംഗങ്ങളാണ് ഇവർ. അൽഖായിദയുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.  പാസ്പോർട്ടില്ലാതെ അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന ഇവരുടെ കയ്യിൽനിന്ന് വ്യാജ ആധാറും പാൻകാർഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവാക്കളെ ആകർഷിച്ച് അസമിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു ഇവരുടെ…

Read More

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം; കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി

പൊന്നാനിയില്‍ പുലര്‍ച്ചെ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി. സലാം, ഗഫൂര്‍ എന്നിവരാണ് മരിച്ചത്. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്. ബോട്ടില്‍ ആറ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കപ്പലിലെ ജീവനക്കാരാണ് നാല് പേരെ രക്ഷപ്പെടുത്തിയത്. സലാമിനെയും ഗഫൂറിനെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പൊന്നാനിയിലേക്ക് കൊണ്ടുപോകും. പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ചാവക്കാട്…

Read More