ഹെല്‍മറ്റ് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ടൂവീലര്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതുണ്ട്. എന്നാല്‍ നിത്യേനയുള്ള ഹെല്‍മറ്റ് ഉപയോഗം പലപ്പോഴും പലതരം ബുദ്ധിമുട്ട് ഉണ്ടാക്കാറുമുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ നിരവധി പ്രശ്‌നങ്ങളാണ് കാണാറുള്ളത്. താരനും ചൊറിച്ചിലും മറ്റു പ്രശ്‌നങ്ങളും ഹെല്‍മറ്റ് വയ്ക്കുന്നതിലൂടെ ഉണ്ടാകാം. ഏറെനേരം ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ തലയോട്ടിയിലെ വിയര്‍പ്പു വര്‍ധിപ്പിക്കുകയും ഈ നനവു ശിരോചര്‍മത്തില്‍ പൂപ്പലിനും തുടര്‍ന്ന് താരനും ചൊറിച്ചിലിനും കാരണമാവുകയുമാണ് ചെയ്യുന്നത്. താരന്‍ വന്നുപെട്ടാല്‍ പിന്നെ മുടികൊഴിച്ചില്‍ സാധാരണമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഈര്‍പ്പം കുറയ്ക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും ഹെല്‍മെറ്റ് ലൈനറുകള്‍…

Read More