
തനിക്ക് രണ്ട് ഒപ്പുണ്ട് , മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ഒപ്പിട്ടത് താൻ തന്നെ ; വിശദീകരണവുമായി പ്രശാന്ത്
എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ അന്വേഷണ സംഘം ടിവി പ്രശാന്തിന്‍റെ മൊഴിയെടുത്തു. നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തന്‍റേത് തന്നെയെന്ന് പ്രശാന്ത് സ്ഥിരീകരിച്ചു. പരാതിയിലെ ഒപ്പും ലീസ് എഗ്രിമെന്റിലെ ഒപ്പും തന്‍റേത് തന്നെയാണ്. തനിക്ക് രണ്ട് ഒപ്പുണ്ടെന്നും പ്രശാന്ത് കണ്ണൂരിൽ പറഞ്ഞു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്നും പരാതിയില്‍ ദുരൂഹത ഉണ്ടെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പെട്രോള്‍ പമ്പിനായുള്ള എൻഒസി ഫയലിലെ പ്രശാന്തന്‍റെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്നായിരുന്നു ആക്ഷേപം. എൻഒസി ഫയലിലെ…