
മണിമലയിൽ ദമ്പതികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
കോട്ടയം മണിമലയിൽ മധ്യവയസ്‌കനെയും ഭാര്യയെയും തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടശ്ശേരിക്കര പരുത്തിക്കാവ് മതുരംകോട്ട് വീട്ടിൽ എം.ഒ. വിനീത്കുമാർ (കണ്ണൻ -27), വടശ്ശേരിക്കര പരുത്തിക്കാവ് കൊട്ടുപ്പള്ളിൽ വീട്ടിൽ കെ.പി. ബിജോയി (38) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് നവംബർ 30ന് മണിമല പഴയിടം സ്വദേശിയായ മധ്യവയസ്‌കനും ഭാര്യയും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നിലക്കത്താനം-പാമ്പേപ്പടി റോഡിൽ വാഹനം തടഞ്ഞ സംഘം വടിവാൾകൊണ്ട്…