
ആശ വർക്കർമാർക്ക് 26.11 കോടി രൂപ; രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ച് സര്‍ക്കാര്‍
ആശ വർക്കർമാർക്ക് രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ച് സംസ്ഥാന സർക്കാർ. രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ് തുക വിനിയോഗിക്കുക. നേരത്തെ ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന് 24.51 കോടി രൂപ അനുവദിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് 26,125 ആശ വർക്കർമാർ പ്രവർത്തിക്കുന്നുണ്ട്. ആശാവർക്കർമാരുടെ വേതനത്തിൽ ഡിസംബർ മുതൽ ആയിരം രൂപ വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള…