
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട് തൊട്ടിൽപ്പാലത്ത് 99 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. ഇന്ന് പുലർച്ചെ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പരിശോധന നത്തിയത്. ചേരാപുരം സ്വദേശികളായ തട്ടാർകണ്ടി സിറാജ്, പടിക്കൽ സജീർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാർ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മൈസൂരിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാമ് പോലീസ് പറയുന്നത്.