
അൽദഫ്റയിൽ രണ്ട് വൻ സമുദ്രതീര പദ്ധതികൾ ഉദ്ഘാടനം ചെയ്തു
അബൂദബിയിലെ അൽ ദഫ്റ മേഖലയിൽ രണ്ട് വൻ സമുദ്രതീര പദ്ധതികൾ ഉദ്ഘാടനം ചെയ്തു. സില തീരത്ത് കമ്യൂണിറ്റി ഹാർബർ സൗകര്യവും, അൽ ഫായിയിൽ മറീന പദ്ധതിയുമായാണ് പ്രദേശത്തെ ജനങ്ങൾക്ക് തുറന്നുകൊടുത്തത്. അൽദഫറ മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധ ശൈഖ് ഹംദാൻ ബിൻ സായിദ് നഹ്യാനാണ് രണ്ട് പദ്ധതികളും ജനങ്ങൾക്ക് തുറന്നുകൊടുത്തത്. ഒരേസമയം യോട്ടുകൾ, 64 മല്‍സ്യബന്ധന ബോട്ടുകള്‍, സ്വകാര്യ കപ്പലുകള്‍ എന്നിവ അടുപ്പിക്കാൻ സൗകര്യമുള്ളതാണ് സിലായിലെ ഹാർബർ. ഒപ്പം മല്‍സ്യ മാര്‍ക്കറ്റും, റസ്റ്റോറന്റ്, ഭരണകേന്ദ്രം എന്നിവയും ഇതിന്റെ…