ക്ഷേമ പെൻഷൻ 3,200 രൂപ വീതം രണ്ടു ഗഡുകൂടി അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു. വിഷുവിനു മുന്നോടിയായാണ് പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 3,200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞാഴ്ച ഒരു ഗഡു അനുവദിച്ചിരുന്നു. വിഷു, ഈസ്റ്റർ, റമദാൻ കാലത്ത് 4,800 രുപ വീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുകയെന്ന് മന്ത്രി അറിയിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ…

Read More