
നിപ വൈറസ് വ്യാപന ഭീതി ഒഴിയുന്നു; രണ്ട് ദിവസമായി പുതിയ കേസുകളില്ല
ജില്ലയിൽ നിപ വൈറസ് വ്യാപന ആശങ്കയൊഴിയുന്നു. തുടർച്ചയായി രണ്ട് ദിവസം പുതിയ കേസ് റിപ്പോർട്ട് ചെയ്തില്ല. നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ള ഒമ്പതുവയസ്സുകാരനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇന്നലെ ലഭിച്ച 42 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയി. നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ള നാല് പേരുടെയും നില തൃപ്തികരമാണ്. ചികിത്സയിലുള്ള ഒമ്പതു വയസുകാരനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. നിലവിൽ ഓക്‌സിജൻ സപ്പോർട്ട് നൽകുന്നുണ്ട്. ഇന്നലെ 44 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സമ്പർക്ക പട്ടികയിൽ…