
ടു കണ്ട്രീസിനു രണ്ടാം ഭാഗം ഒരുക്കുന്നതു സജീവമായി ചര്‍ച്ചകളിലുണ്ട്; വെളിപ്പെടുത്തലുമായി റാഫി
മലയാളത്തിലെ ജനപ്രിയ സംവിധായകരിലൊരാളാണ് റാഫി. നിരവധി ഹിറ്റ് ചിത്രങ്ങൾ റാഫിക്കുണ്ട്. റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിലാണ് വന്പൻ ഹിറ്റുകൾ പിറന്നത്. സിദ്ധിക്-ലാലിന്റെ ഇന്ഹരിഹര്നഗറില് അസിസ്റ്റന്റ് ആയിട്ടാണു റാഫിയുടെ തുടക്കം. സിദ്ധിക് റാഫിയുടെ ബന്ധുവാണ്. ലാലുമായും ചെറുപ്പംമുതലേ റാഫിയുടെ സുഹൃത്താണ്. കാബൂളിവാല വരെ ഇരുവർക്കുമൊപ്പം റാഫി വര്‍ക്ക് ചെയ്തു. ഇപ്പോൾ അഭിനയരംഗത്തും റാഫി സജീവമാണ്. തന്‍റെ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗത്തെക്കുറിച്ച് റാഫിയുടെ വാക്കുകൾ: ആളുകളെ തിയറ്ററിലേക്ക് എത്തിക്കുക വെല്ലുവിളിയാണ്. ഒടിടിയൊക്കെ വന്നതോടെ തിയറ്ററില്‍ വന്നുകണ്ടേ പറ്റൂ എന്ന അവസ്ഥയിലേ ആളുകള്‍…