
ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ കനത്ത ചൂടും ; ഗാസയിൽ രണ്ട് കുട്ടികൾ മരിച്ചു
ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ കനത്ത ചൂടും ഗാസയിൽ ദുരിതം വിതയ്ക്കുന്നു. ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ അഭയാർഥി ഏജൻസിയായ യു.എൻ.ആർ.ഡബ്യു.എയാണ് റിപ്പോർട്ട് ചെയ്യുന്നത്. “ചൂട് കാരണം രണ്ട് കുട്ടികളെങ്കിലും മരിച്ചതായുള്ള റിപ്പോര്‍ട്ട് ഞങ്ങൾക്ക് ലഭിച്ചതായി യു.എൻ.ആർ.ഡബ്യു.എ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി വ്യക്തമാക്കി. ഇനിയും എന്തൊക്കെയാണ് ഇവര്‍ സഹിക്കേണ്ടത്, മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും- ഫിലിപ്പ് ലസാരിനി കൂട്ടിച്ചേര്‍ത്തു. താപനില ഉയരുന്നതിനനുസരിച്ച് ഗാസയിലെ ജീവിത സാഹചര്യങ്ങൾ കൂടുതല്‍ വഷളാകുമെന്നും…