
കുഞ്ഞു ആദിദേവിന് വൃക്കയിൽ ക്യാൻസർ, ചികിത്സയ്ക്ക് പണമില്ല, കനിവ് തേടി മാതാപിതാക്കൾ
കുഞ്ഞുപ്രായത്തിൽ ക്യാൻസറിനോട് പൊരുതുകയാണ് തിരുവനന്തപുരത്തെ ഒരു രണ്ടര വയസുകാരൻ. നേമം സ്വദേശിയായ അജിത്കുമാറിന്റെയും ബീനയുടെയും മകൻ ആദിദേവാണ് വൃക്കകൾക്ക് ക്യാൻസർ ബാധിച്ച് ചികിത്സയിലുള്ളത്. കൂലിപ്പണിക്കാരനായ അജിത്കുമാറും കുടുബവും മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. നടന്ന് തുടങ്ങും മുമ്പ് കുഞ്ഞ് ആദിദേവ് ക്യാൻസറിന് മുന്നിൽ വീണുപോയി. ഒന്നര വയസിൽ വിട്ടുമാറാതെ വന്നൊരു വയറുവേദനയിൽ നിന്നാണ് തുടക്കം. പരിശോധനയിൽ രണ്ട് വൃക്കകളിലും മുഴ കണ്ടെത്തി. ഇടത് വശത്തും വലത് വശത്തുമായി അഞ്ച് മുഴകൾ. അഞ്ച് വയസിന് താഴെയുള്ള…