എളുപ്പവഴി തേടി വൻമതിൽ പൊളിച്ചു; 2 തൊഴിലാളികൾ അറസ്റ്റിൽ

ലോകാദ്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വൻമതിലിന്റെ ഒരുഭാഗം എളുപ്പവഴി തേടി പൊളിച്ച രണ്ട് തൊഴിലാളികൾ അറസ്റ്റിൽ. നിർമാണപ്രവർത്തനങ്ങൾക്കിടെ വഴി എളുപ്പമാക്കുന്നതിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പൊളിച്ചത്. ഷാങ്‌സി പ്രവിശ്യയിലെ 32-ാം നമ്പർ മതിലാണ് ഒരു പുരുഷനും സ്ത്രീയും ചേർന്ന് മണ്ണുമാന്തിയന്ത്രം കടത്താനായി തകർത്തത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബിസി 220 മുതൽ നിർമാണം തുടങ്ങിയതെന്നു കരുതുന്ന 21,196 കിലോമീറ്റർ നീളം വരുന്ന വൻമതിലിന്റെ പല ഭാഗങ്ങളും പലതവണ പുതുക്കിപ്പണിതു. എഡി 1600 കളിൽ…

Read More

തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പാലയാട് സ്വദേശി മഹേഷാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ ചികിത്സയ്‌ക്കെത്തിയ മഹേഷ് മദ്യലഹരിയിൽ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് വനിതാ ഡോക്ടർ അമൃതയുടെ പരാതി. അപകടത്തിൽ പരിക്കേറ്റ മഹേഷ് ഇന്ന് പുലർച്ചെയാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. മുഖത്ത് രക്തം വാർന്ന നിലയിലായിരുന്നു. പരിശോധനയിൽ മുറിവ് ഗുരുതരമല്ലെന്ന് കണ്ടെത്തി. നെഞ്ചിൽ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് തൊട്ടു നോക്കിയപ്പോൾ കൈവീശി…

Read More

ദൃശ്യം മോഡല്‍ കൊലപാതകം; കൂട്ടുപ്രതികളായ രണ്ടുപേർ  പിടിയിൽ

ചങ്ങനാശേരി ദൃശ്യം മോഡല്‍ കൊലപാതകത്തിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ.  മാങ്ങാനം സ്വദേശികളായ ബിപിൻ, ബിനോയ് എന്നിവർ പിടിയിലായത് കോയമ്പത്തൂരിൽ നിന്ന്. പ്രതികളെ അൽപസമയത്തിനകം ചങ്ങനാശേരിയിൽ എത്തിക്കും. ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിന്‍റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസിലെ കേസിലെ പ്രധാന പ്രതിയായ മുത്തുകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലക്ക് ഇയാളെ സഹായിച്ച കൂട്ടുപ്രതികളായ ബിപിൻ, ബിനോയ് എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. പ്രതികള്‍ക്കായി പൊലീസ് സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം പുതുപ്പള്ളി…

Read More