ട്വിറ്ററിൽ ഇനി ദൈർഘ്യമേറിയ കുറിപ്പുകളും; മാറ്റങ്ങളുമായി  ഇലോൺ മസ്‌ക്

ട്വിറ്ററിൽ പുതിയ മാറ്റം പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ട്വിറ്ററിൽ ഇനിമുതൽ ചെറു കുറിപ്പുകൾക്കു പകരം ദൈർഘ്യമേറിയ കുറിപ്പുകൾ പങ്കുവെക്കാൻ സാധിക്കുന്ന തരത്തിൽ മാറ്റം വരുത്തുമെന്ന് മസ്‌ക് വ്യക്തമാക്കി. ‘ട്വിറ്ററിൽ നീണ്ട കുറിപ്പുകൾ വൈകാതെ തന്നെ ട്വീറ്റ് ചെയ്യാൻ സാധിക്കും, നോട്ട് പാഡുകൾ സ്‌ക്രീൻ ഷോട്ടായി ഉപയോഗിക്കുന്നത് അവസാനിക്കും’, മസ്‌ക് ട്വീറ്റ് ചെയ്തു. ‘ട്വിറ്റർ നോട്‌സ് പോലെയാണോ?’ എന്ന ഉപയോക്താവിന്റെ ചോദ്യത്തിന് അത് ‘പോലെ ഉള്ള ഒന്ന്’ എന്നായിരുന്നു മസ്‌കിന്റെ ഉത്തരം. നിലവിൽ ട്വിറ്ററിൽ ട്വീറ്റ് ചെയ്യാനാവുക പരമാവധി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ലാേകത്തെ ഏറ്റവും പ്രമുഖ ടെക്നോളജി കമ്പനിയായ ആപ്പിളിന്റെ വിപണിമൂല്യം പുതിയ ഉയരങ്ങളിൽ. ആമസോൺ, ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്, ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ എന്നിവയുടെ സംയോജിത മൂല്യത്തേക്കാൾ വലുതാണ് ആപ്പിളിന്റെ നിലവിലെ വിപണിമൂല്യം ……………………………. വായു മലീനികരണത്തെ തുടർന്ന് ഡൽഹിയിൽ പ്രൈമറി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. അഞ്ചാം ക്ലാസ് മുതൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ……………………………. പ്ലസ് ടു അഴിമതിക്കേസിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട്…

Read More

ട്വിറ്ററിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക മാനേജർമാരോട് ആവശ്യപ്പെട്ട് ഇലോൺ മസ്‌ക്

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിൽ നിന്ന് പിരിച്ചു വിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ ടീം മാനേജർമാർക്ക് ഇലോൺ മസ്‌കിന്റെ നിർദ്ദേശം. ഏഴായിരത്തി അഞ്ഞൂറിലധികം ജീവനക്കാരുള്ള ട്വിറ്ററിൽ നിന്ന് വലിയൊരു വിഭാഗത്തെ ഒഴിവാക്കുമെന്ന സൂചനകൾ നേരത്തെ തന്നെ മസ്‌ക് നൽകിയിരുന്നു. ചൊവ്വാഴ്ചയ്ക്ക് മുമ്പ് പിരിച്ചുവിടലുകൾ പൂർത്തിയാക്കാനാണ് മസ്‌കിന്റെ നീക്കമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബർ ഒന്നിന് ശേഷമാണ് ട്വിറ്റർ ഏറ്റെടുക്കലിനോടനുബന്ധിച്ചുള്ള നഷ്ടപരിഹാരമായി സ്റ്റോക്ക് വിഹിതം ജീവനക്കാർക്ക് നൽകേണ്ടത്. അതിനു മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ട് വലിയ തോതിൽ ആനുകൂല്യം നൽകുന്നത്…

Read More

ട്വിറ്ററിന് പരസ്യങ്ങൾ നൽകുന്നത് നിർത്തി ജനറൽ മോട്ടോർസ്

ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ബിസിനസ് എതിരാളിയുടെ സ്ഥാപനത്തിന് പരസ്യങ്ങൾ നൽകുന്നത് നിർത്തലാക്കി ജനറൽ മോട്ടോർസ്. താൽക്കാലികമായാണ് പരസ്യങ്ങൾ നൽകുന്നത് നിർത്തിയതെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ടെസ്ലയ്ക്ക് ഒപ്പമെത്താൻ പ്രയത്‌നിക്കുകയാണ് ജനറൽ മോട്ടോർസ്. ട്വിറ്ററിന് വരാൻ പോകുന്ന മാറ്റങ്ങൾ കണ്ട ശേഷമാകും പരസ്യം നൽകണമോയെന്ന കാര്യത്തിൽ തീരുമാനമാകൂയെന്നാണ് ജനറൽ മോട്ടോർസ് വ്യക്തമാക്കുന്നത്. ഇലോൺ മസ്‌കിൻറെ നേതൃത്വം ട്വിറ്ററിനെ എങ്ങനെ ബാധിക്കുമെന്ന് നിരവധി കോണുകളിൽ നിന്ന് ആശങ്കകൾ ഉയരുന്നതിന് ഇടയിലാണ് ജനറൽ മോട്ടോർസ് തീരുമാനം പ്രഖ്യാപിക്കുന്നത്….

Read More