
എക്സിൽ ഇനി വീഡിയോ കോളും ചെയ്യാം; സ്ഥിരീകരിച്ച് സി.ഇ.ഒ
മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റർ എക്സ് എന്ന് പേരുമാറ്റിയിട്ട് അധിക ദിവസമായിട്ടില്ല. പേരിനൊപ്പം ട്വിറ്ററിന്റെ മുഖമായിരുന്ന നീലക്കിളിയുടെ ലോഗോയും ഇലോൺ മസ്‌ക് മാറ്റിയിരുന്നു. വമ്പൻ മാറ്റങ്ങൾ ഇനിയും വരുമെന്നും നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ എക്സിൽ ഇനി വീഡിയോകോളും ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എക്സ് സി.ഇ.ഒ ലിൻഡ യാക്കാരിനോ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് ലിൻഡ എക്സിന്റെ സി.ഇ.ഒ ചുമതല ഏറ്റെടുത്തത്. സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് എക്സിൽ വീഡിയോ കോൾ സംവിധാനം വരുന്നതിനെക്കുറിച്ച് സംസാരിച്ചത്….