
‘പ്രസ്താവനയെ പിഎംഎ സലാം വികൃതമാക്കി, തന്റെ വാക്കുകൾ വളച്ചൊടിച്ചു’; ജലീൽ
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് കെടി ജലീൽ എംഎൽഎ. വളരെ സദുപദേശപരമായി താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയിൽ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. കോൺഗ്രസ്സും മുസ്ലിം ലീഗും അതിനെ സപ്പോർട്ട് ചെയ്തു. അന്ന്…