
ഭരത് മുരളി നാടകോത്സവം; ജീവിത ഗന്ധിയായ കഥപറഞ്ഞ് ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും
അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന്റെ ഏഴാം ദിനം ഇന്ത്യൻ സോഷ്യൽ സെന്റർ അലൈൻ അവതരിപ്പിച്ച ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും എന്ന നാടകം ശ്രദ്ധേയമായി. ലളിതമായ സംവിധാനവും ദൃശ്യ ചാരുതയും നാടകത്തെ മികവുറ്റതാക്കി. പുരുഷത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അധികാരമണ്ഡലം അരക്കിട്ടുറപ്പിക്കുക എന്നതോ സ്ത്രീയെ തന്റെ ചൊൽപ്പടിക്ക് നിർത്തുക എന്നതോ ഒന്നുമല്ല. മറിച്ച് അവളുടെ സ്നേഹത്തിന്റെ ആഴവും അർത്ഥവും ഒക്കെ അറിഞ്ഞ് ആദരിക്കുക എന്നതാണ്. സ്ത്രീയുടെ സ്വാതന്ത്ര്യവും സ്വപ്‌നങ്ങളും സ്വാഭാവികതയും സ്നേഹത്തിന്റെ…