
ഇറാനിൽ ഇരട്ട സ്ഫോടനം; 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ
ഇറാനിൽ ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാനിൽ രണ്ടിടത്താണ് സ്ഫോടനമുണ്ടായത്. കെർമാൻ പ്രവിശ്യയിലെ ഖാസിം സുലൈമാനിയുടെ സ്മാരകകൂടീരത്തിനടുത്താണ് സ്ഫോടനം. നടന്നത് ഭീകരാക്രമണമെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. 2020 ൽ അയൽരാജ്യമായ ഇറാഖിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ജനറൽ സുലൈമാനിയെ അനുസ്മരിക്കുന്ന ചടങ്ങിന്റെ ഭാഗമായി നൂറുകണക്കിന് ആളുകൾ അദ്ദേഹത്തിന്റെ ശവകുടീരത്തിനടുത്ത് ഉണ്ടായിരുന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിക്ക് ശേഷം ഇറാനിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് സുലൈമാനി….