ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം സിംബാവെയിൽ പരമ്പര കളിക്കും; പരമ്പരയിൽ ഉണ്ടാവുക അഞ്ച് മത്സരങ്ങൾ

ജൂണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെയില്‍ ട്വന്റി-20 പരമ്പര കളിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുണ്ടാകുക. ജൂലൈ 6, ജൂലൈ 7, ജൂലൈ 10, ജൂലൈ 13, ജൂലൈ 14 തീയതികളിലായിട്ടായിരിക്കും മത്സരങ്ങള്‍. ലോകകപ്പിന് തൊട്ടു പിന്നാലെ നടക്കുന്ന പരമ്പരയായതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് പകരം ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്കായിരിക്കും പരമ്പരയില്‍ അവസരം ലഭിക്കുക എന്നാണ് സൂചന. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ട്വന്റി-20 പരമ്പരകളൊന്നുമില്ല….

Read More

ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു

കിറ്റക്സ് എംഡിയും ട്വന്റി 20 പാര്‍ട്ടി ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചുവെന്ന എംഎല്‍എയുടെ പരാതിയിലാണ് പൊലീസ് നടപടി. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനനിരോധന നിയമപ്രകാരം പുത്തന്‍കുരിശ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 21ന് കോലഞ്ചേരി കോളജ് ഗ്രൗണ്ടില്‍ നടന്ന പൂതൃക്ക പഞ്ചായത്ത് മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പേരെടുത്ത് പറയാതെ എംഎല്‍എയെ ആക്ഷേപിച്ചെന്നാണ് പരാതി. സാബു എം ജേക്കബിന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍ നടപടികളിലേയ്ക്ക്…

Read More

അവസരം മുതലാക്കാൻ സാധിക്കാതെ സഞ്ജു സാംസൺ; അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 മത്സരത്തിൽ ഗോൾഡൻ ഡക്ക്

അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ ടീം ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. 4.3 ഓവറുകള്‍ക്കിടെ 22-4 എന്ന നിലയില്‍ ഇന്ത്യ ദയനീയമായി പൊരുതുകയാണ്. യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശിവം ദുബെ എന്നിവര്‍ക്കൊപ്പം സഞ്ജു സാംസണിന്‍റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ട്വന്‍റി 20 ലോകകപ്പിന് മുമ്പുള്ള അവസാന ട്വന്റി-20 മത്സരത്തില്‍ മങ്ങിയതോടെ സഞ്ജുവിന്‍റെ പ്രതീക്ഷകളെല്ലാം വെള്ളത്തിലായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രോഹിത് ശര്‍മ്മയുടെ പ്രതീക്ഷകളെല്ലാം തകര്‍ത്താണ് ടീം ഇന്ത്യ ചിന്നസ്വാമിയില്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. പേസര്‍ ഫരീദ് അഹമ്മദ് എറിഞ്ഞ…

Read More

അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി-20 ടീമിൽ മലയാളി താരം സഞ്ജു സാംസണും; ഇഷാൻ കിഷനെ ഒഴിവാക്കി

അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തി.3 മത്സരങ്ങളുള്ള പരമ്പര ജനുവരി 11ന് പഞ്ചാബിലെ മൊഹാലിയിലാണ് ആരംഭിക്കുന്നത്. 14ന് ഇ​ന്ദോറിലും 17ന് ബംഗളൂരുവിലുമാണ് മറ്റു മത്സരങ്ങൾ. അജിത് അഗാക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. രോഹിത് ശർമ ടീമിനെ നയിക്കും. വിരാട് കോഹ്‍ലിയെയും ടീമിൽ ഉൾപ്പെടുത്തി. ഇരുവരും 2022 നവംബറിൽ നടന്ന ട്വന്റി 20 ലോകകപ്പിലാണ് 20 ഓവർ മത്സരത്തിൽ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്….

Read More

ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ; മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് മിന്നും വിജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 106 റണ്‍സിന്റെ കൂറ്റന്‍ വിജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സെഞ്ചുറി നേടി. 56 പന്തില്‍ നിന്നാണ് സൂര്യയുടെ സെഞ്ചുറി നേട്ടം. ഏഴ് ഫോറുകളും എട്ട് സിക്സറുമടക്കം നൂറുറണ്‍സെടുത്താണ് സൂര്യ പുറത്തായത്.യശ്വസി ജയ്സ്വാള്‍ അര്‍ധസെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 95 റണ്‍സിന് പുറത്തായി.5 വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്. 2.5 ഓവറില്‍ 17 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപിന്റെ 5വിക്കറ്റ്…

Read More

ഇന്ത്യ- അയർലൻഡ് മൂന്നാം ട്വന്റി-20 നാളെ; സഞ്ജുവിനും ബുമ്രയ്ക്കും വിശ്രമം, ഗെയ്ക്വാദ് നായകനായേക്കും

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യന്‍ ടീം നാളെ മൂന്നാം ടി20 മത്സരത്തിനിറങ്ങും. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര നാളെ വിശ്രമമെടുത്താല്‍ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിന്‍റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വൈസ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് നാളെ ടീമിനെ നയിക്കും. രണ്ടാം മത്സരത്തില്‍ ഋതുരാജ് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന താരങ്ങളെ പരീക്ഷിക്കാന്‍ തീരുമാനിച്ചാല്‍ മലയാളി…

Read More

ഇന്ത്യ – വെസ്റ്റിൻഡീസ് ട്വന്റി-20; സൂര്യകുമാർ യാദവ് തിളങ്ങി, മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ജീവന്‍മരണ പോരാട്ടമായി മാറിയ മത്സരത്തിൽ ഇന്ത്യ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.5 ഓവറില്‍ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-1 എന്ന നിലയിലായി. സൂര്യകുമാർ യാദവിന്‍റെ വെടിക്കെട്ട് ബാറ്റിഗും തിലക് വർമ്മയുടെ തുടർച്ചയായ മൂന്നാം ഗംഭീര ഇന്നിംഗ്സുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മറുപടി ബാറ്റിംഗില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാളിനെ…

Read More

ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്റി-20; ഇന്ത്യയ്ക്ക് ബോളിംഗ്, സഞ്ജു ടീമിൽ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി-20യില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ട്രിനിഡാഡ് ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തും. യശസ്വി ജയ്‌സ്വാള്‍ അടുത്ത മത്സരം വരെ കാത്തിരിക്കണം. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലെത്തി. മുകേഷിന് പുറമെ അര്‍ഷ്ദീപ് സിംഗാണ്…

Read More

ഐ.സി.സിയുടെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ

ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) 2022ലെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ. വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട ഇന്ത്യക്കാർ. ഇംഗ്ലീഷ് താരം ജോസ് ബട്‍ലറാണ് 11 അംഗ ടീമിനെ നയിക്കുന്നത്. ഇതിൽ പാകിസ്താനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും രണ്ടുപേർ വീതവും ഇടം നേടിയിട്ടുണ്ട്. കൂടാതെ ന്യൂസിലാൻഡ്, സിംബാബ്​‍വെ, ശ്രീലങ്ക, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിൽനിന്ന് ബട്‍ലർക്ക് പുറമെ സാം കറനാണ് ടീമിലുള്ളത്….

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കപ്പല്‍ ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നതായി വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നൈജീരിയയിലെയും ഗിനിയയിലെയും എംബസികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ബന്ദികള്‍ ആയി കഴിയുന്നവരെല്ലാം സുരക്ഷിതര്‍ ആണെന്നും ആശങ്ക വേണ്ടെന്നും കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. അന്താരാഷ്ട്ര ചട്ടംപാലിച്ച് കൊണ്ട് തന്നെയാണ് ഇരുരാജ്യങ്ങളും മുന്നോട്ട് പോകുന്നത്. നിയമത്തിന്റെ വഴിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം മാത്രമാണ് ഇപ്പൊള്‍ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ട് തവണ ഇന്ത്യന്‍ എംബസി അധികൃതര്‍ സംഘത്തെ കണ്ടെന്നും വി. മുരളീധരന്‍…

Read More