ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ ടീം ഇന്ത്യയ്ക്ക് വമ്പൻ തുക പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ട്വന്‍റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ടീമിന് 125 കോടി രൂപയാണ് ബിസിസിഐയുടെ സമ്മാനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഐസിസി പുരുഷ ട്വന്‍റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജയ് ഷാ കുറിച്ചു. ടൂർണമെന്‍റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ,…

Read More

ട്വന്റി-20 ലോകകപ്പിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ ; ബംഗ്ലദേശിനെ തകർത്ത് സെമിഫൈനലിൽ , ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്

ട്വന്റി 20 ലോകകപ്പിൽ ചരിത്ര നേട്ടത്തിൽ അഫ്ഗാനിസ്ഥാൻ. അത്യന്തം ആവേശകരമായ മത്സരത്തിൽ ബംഗ്ലാദേശിനെ എട്ട് റൺസിന് തകർത്ത് സെമിയിൽ. ഇതോടെ ഓസ്‌ട്രേലിയയും ബംഗ്ലാദേശും അവസാന നാലിലെത്താതെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസാണ് നേടിയത്. മഴമൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശിന് 17.5 ഓവറിൽ 105 റൺസെടുക്കാനേ ആയുള്ളൂ. അവസാന നിമിഷം ഓരോ പന്തും ആവേശമായതോടെ വിജയ പരാജയങ്ങൾ മാറിമറിഞ്ഞിരുന്നു. ഡെത്ത് ഓവറുകളിൽ തുടരെ…

Read More

ട്വന്റി-20 ലോകകപ്പിൽ ഓസ്ട്രേലിയ്ക്ക് മുന്നിൽ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ ; വെടിക്കെട്ട് ഇന്നിംഗ്സുമായി നായകൻ രോഹിത് ശർമ

ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 206 റണ്‍സ് വിജയലക്ഷ്യം. സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 41 പന്തില്‍ 92 റൺസാണ് രോഹിത് നേടിയത്. അഞ്ച് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്‌റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇന്ന്…

Read More

ടി20 യിൽ ഇന്ന് ഇന്ത്യ കളത്തലിറങ്ങാനിരിക്കെ ആശങ്ക; രാണ്ടാം പകുതിൽ മഴയ്ക്ക് സാധ്യത; കളി മഴ കൊണ്ടുപോകുമോ?

ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– അഫ്ഗാനിസ്ഥാൻ സൂപ്പർ 8 മത്സരം നടക്കാനിരിക്കെ മഴ ഭീഷണി. ബ്രിജ്ടൗണിലെ കെൻസിങ്ടൻ ഓവലിൽ രാത്രി എട്ടു മണിക്കാണു കളി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. ഇന്നത്തെ മത്സരത്തിന് മാത്രമല്ല സൂപ്പർ 8 റൗണ്ടിലെ എല്ലാ മത്സരങ്ങൾക്കിടയിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ജൂൺ 24ന് സെന്റ് ലൂസിയയിൽ വച്ച് ഇന്ത്യ-ഓസ്ട്രേലിയ മത്സരമാണ് നടക്കാനിരിക്കുന്നത്. അന്നും മഴ പെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ന് മഴയ്ക്ക് ഭീഷണിയുള്ളതിനാൽ ടോസ് ലഭിക്കുന്ന ടീം…

Read More

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ അമേരിക്കയിൽ ; ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ദുബായില്‍ നിന്നാണ് സഞ്ജു അമേരിക്കയില്‍ എത്തിയത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ യുസ്‌വേന്ദ്ര ചഹല്‍, യശശ്വി ജയ്‌സ്വാള്‍, ആവേശ് ഖാന്‍ എന്നിവരും അമേരിക്കയിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ , കുല്‍ദീപ് യാദവ്, റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള…

Read More

ട്വന്റി20 ലോകകപ്പ്; തലശേരിക്കാരൻ യുഎഇ ടീമിനെ നയിക്കും 

ട്വന്റി20 ലോകകപ്പിൽ യുഎഇ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ടീമിന്റെ അമരത്ത് മലയാളി താരം തലശ്ശേരി സ്വദേശി സി.പി.റിസ്‍വാൻ ആണ്.  റിസ്‍വാൻ നയിക്കുന്ന യുഎഇ ടീമിൽ കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫുവുമുണ്ട്.  ആദ്യ മത്സരത്തിൽ നെതർലൻഡ്സാണ് യുഎഇയുടെ എതിരാളികൾ. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ഇത് രണ്ടാം തവണയാണ് യുഎഇ ടീം ട്വന്റി20 ലോകകപ്പിന് യോഗ്യത നേടുന്നത്.  തലശ്ശേരി സ്വദേശിയായ റിസ്‌വാൻ 2019 മുതൽ യുഎഇ ദേശീയ ടീമംഗമാണ്. 2014ൽ ജോലിക്കായി യുഎഇയിലെത്തിയ റിസ്‌വാൻ ആഭ്യന്തര മത്സരങ്ങളിലെ…

Read More