
ഇംഗ്ലണ്ടിന് എതിരായ അവസാന ട്വൻ്റി-20 മത്സരത്തിനിടെ പരിക്ക് ; മലയാളി താരം സഞ്ജു സാംസണ് ആറാഴ്ച വിശ്രമം
ഇംഗ്ലണ്ടിനെതിരെ അവസാന ടി-20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ് ആറ് ആഴ്ച്ച വിശ്രമം. താരത്തിന്റെ കൈവിരലിന് പൊട്ടലുണ്ടാണ് അറിയുന്നത്. ഇതോടെ ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വേണ്ടി സഞ്ജുവിന് കളിക്കാനാവില്ല. ഇന്നലെ മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു. പിന്നീട് കീപ്പിംഗിനും അദ്ദേഹം എത്തിയിരുന്നില്ല. പകരം ധ്രുവ് ജുറലായിരുന്നു വിക്കറ്റ് കീപ്പര്‍. മുംബൈയില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍…