എ​മ​ര്‍ജി​ങ് ടീം​സ് ഏ​ഷ്യ ക​പ്പ് ട്വ​ന്റി20: ശ്രീ​ല​ങ്ക​ക്ക് ജ​യം, ഇ​ന്ത്യ​യും ഒ​മാ​നും ഇ​ന്ന് ക​ള​ത്തി​ൽ

എ​മ​ര്‍ജി​ങ് ടീം​സ് ഏ​ഷ്യ ക​പ്പ് ട്വ​ന്റി20 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​ല്‍ അ​ഞ്ചാം മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​ന്‍ എ ​ടീം വി​ജ​യി​ച്ചു. ഹോ​ങ്കോ​ങ്ങി​നെ 42 റ​ണ്‍സി​നാ​ണ് തോ​ൽ​പ്പി​ച്ച​ത്. ടോ​സ് നേ​ടി​യ ഹോ​ങ്കോ​ങ് ശ്രീ​ല​ങ്ക​യെ ബാ​റ്റി​ങ്ങി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ശ്രീ​ല​ങ്ക 178 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ഹോ​ങ്കോ​ങി​ന് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 136 റ​ൺ​സെ​ടു​ക്കാ​നാ​ണ് ​ക​​ഴി​​ഞ്ഞ​ത്. 44 പ​ന്തി​ല്‍ 56 റ​ണ്‍സെ​ടു​ത്ത യ​ഷൂ​ദ​യാ​ണ് ല​ങ്ക​ക്ക് പൊ​രു​താ​വു​ന്ന സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. ഹോ​ങ്കോ​ങ്ങി​ന് വേ​ണ്ടി അ​തീ​ഖ് ഇ​ഖ്ബാ​ല്‍ നാ​ല് ഓ​വ​റി​ല്‍ 26…

Read More

ട്വന്റി -20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം മുംബൈയിൽ ; വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് , വാംഖഡയിൽ ടീമിനെ സ്വീകരിക്കാൻ എത്തി പതിനായിരങ്ങൾ

ട്വന്റി-20 ലോകകപ്പുമായി ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈ വിമാനത്തവാളത്തിലെത്തിയ ഇന്ത്യൻ ടീമിനെ വാട്ടർ സല്യൂട് നല്‍കി സ്വീകരിച്ച് അധികൃതര്‍. വിമാനത്താവളത്തിലെ അഗ്നിശമനസേനാ വിഭാഗമാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ട് വന്ന വിസ്താര വിമാനത്തിന് വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചത്. പിന്നീട് വിമാനത്തിന് മുന്നില്‍ അഗ്നിശമനസേനാംഗങ്ങള്‍ വാഹനത്തില്‍ ഇന്ത്യൻപതാകയും വഹിച്ച് അകമ്പടി സേവിച്ചു. ട്വന്റി-20 ലോകകപ്പുമായി വിക്ടറി പരേഡിനായി വൈകിട്ട് മൂന്ന് മണിയോടെ മുംബൈ വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളെ സ്വീകരിക്കാന്‍ ആയിരക്കണക്കിനാരാധകരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചു…

Read More

ട്വന്റി-20 ലോകകപ്പ് ; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് അഫ്ഗാനിസ്ഥാൻ , സെമിയിൽ തോറ്റ് പുറത്ത്

പുലി പോലെ വന്നത് എലി പോലെ പോയി എന്ന് പറഞ്ഞത് പോലെയായി ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ കാര്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെമിയില്‍ നേരിട്ടത് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 11.5 ഓവറില്‍ 56ന് എല്ലാവരും പുറത്തായി. 10 റണ്‍സ് നേടിയ ഒമര്‍സായ് മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് വിക്കറ്റ് വീതം നേടിയ മാര്‍കോ ജാന്‍സനും ടബ്രൈസ് ഷംസിയും കൂടി അഫ്ഗാനെ ഒന്നും പിടയാന്‍ പോലും സമ്മതിച്ചില്ല. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 8.5…

Read More

ട്വന്റി – 20 ലോകകപ്പ് ; ഒമാന് തുടർച്ചയായ മൂന്നാം തോൽവി

ട്വന്‍റി-20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി വഴങ്ങി ഒമാൻ. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഏഴ്​ വിക്കറ്റിനാണ്​ സ്​കോട്ട്​ലാൻഡ്​ സുൽത്താനേറ്റിനെ കീഴടക്കിയത്​. ടോസ്​ നേടിയ ഒമാൻ ഏഴ്​ വിക്കറ്റ്​ നഷ്ടത്തിൽ 150 റൺസാണെടുത്തത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്​കോട്ട്​ലാൻഡ്​ 41പന്തുശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു. കഴിഞ്ഞ കളികളിൽ നിന്ന്​ വ്യത്യസ്തമായിരുന്നില്ല മുൻനിരബാറ്റർമാരുടെ ഒമാന്‍റെ ഇന്നലത്തെയും പ്രകടനം. ഓപണർ പ്രതീക്​ അതാവാലൊയൊഴി​കെ (54) മറ്റുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. 40 പന്തിൽ രണ്ട്​ സിക്സും നാല്​ ബൗണ്ടറിയും…

Read More

ട്വന്റി- 20 ലോകകപ്പ് ; ആതിഥേയത്വം വഹിക്കുന്ന വെസ്റ്റിൻഡീസിന് ഭീകരാക്രമണ ഭീഷണി

ട്വന്റി- 20 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ടൂര്‍ണമെന്റിന്റെ ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി. വടക്കന്‍ പാകിസ്ഥാനില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. ഭീഷണി സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റിന്‍ഡീസില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐഎസ് ഖൊരസാന്‍ എന്ന ഐഎസ് അനുകൂല സംഘടനയാണ് ഭീഷണിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കായികമത്സരങ്ങള്‍ക്കെതിരെ ആക്രമണത്തിന് പിന്തുണയ്ക്കാന്‍ ഭീകരസംഘടനകളോട് വീഡിയോ സന്ദേശത്തില്‍ ഐഎസ് ഖൊരസാന്‍ ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തിവരികയും ചെയ്യുകയാണെന്ന്…

Read More

ട്വന്റി-20 ക്രിക്കറ്റിൽ 33 പന്തിൽ സെഞ്ചുറി; അധിവേഗ സെഞ്ച്വറി ഇനി നമീബിയൻ താരത്തിന് സ്വന്തം

ട്വന്റി-20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കി നമീബിയന്‍ താരം ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റോണ്‍. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരായ മത്സരത്തിലാണ് താരം റെക്കോര്‍ഡിട്ടത്. 33 പന്തിലാണ് താരത്തിന്റെ സെഞ്ചുറിയിലെത്തിയത്. മത്സരം 20 റണ്‍സിന് നമീബിയ ജയിക്കുകയും ചെയ്തിരുന്നു. 11-ാം ഓവറില്‍ നമീബിയ മൂന്നിന് 62 എന്ന നിലയില്‍ നില്‍ക്കെയാണ് നിക്കോള്‍ ബാറ്റിംഗിനെത്തുന്നത്. പിന്നീട് 11 ഫോറും എട്ട് സിക്‌സുകളും ഉള്‍പ്പെടെ താരം സെഞ്ചുറി പൂര്‍ത്തിയാക്കി. നേപ്പാളിന്റെ തന്നെ കുശാള്‍ മല്ലയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് നിക്കോള്‍ സ്വന്തം പേരിലാക്കിയത്….

Read More

ഇന്ത്യ-വിൻഡീസ് ട്വന്റി-20; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് റണസിന്റെ തോൽവി

ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 4 റൺസ് ജയവുമായി വിൻഡീസ്. 5 മത്സരങ്ങളുള്ള പരമ്പരയിൽ വിൻഡീസ് 1-0 ന് മുന്നിലെത്തി. വെസ്റ്റിൻഡീസ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് 145 റൺസ് എടുക്കാനെ കഴിഞ്ഞുളളു. 3 വിക്കറ്റ് കയ്യിലിരിക്കെ റൊമാരിയോ ഷെപ്പേഡ് എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 10 റൺസ് മതിയായിരുന്നു. എന്നാൽ വാലറ്റത്തിന് 5 റൺസ് മാത്രമാണ് നേടാനായത്. 19 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജയ്സൻ ഹോൾഡറാണ് പ്ലെയർ…

Read More