ട്വീറ്റ് വായിക്കുന്നതിലെ പരിധി നിശ്ചയിച്ചുള്ള പുതിയ പ്രഖ്യാപനം

ഉപയോക്താക്കള്‍ക്ക് ഒരു ദിവസം വായിക്കാൻ കഴിയുന്ന ട്വീറ്റുകളുടെ എണ്ണത്തിന് ട്വിറ്റര്‍ താല്‍ക്കാലിക പരിധി നിശ്ചയിച്ചതായി എലോണ്‍ മസ്‌ക്. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക് ദിവസം 600 പോസ്റ്റുകള്‍ മാത്രം വായിക്കാൻ കഴിയുന്ന തരത്തില്‍ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ട്വീറ്റില്‍ മസ്‌ക് പറഞ്ഞു. പുതിയ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക്, പരിധി 300 പോസ്റ്റുകള്‍ ആയിരിക്കും. അതേസമയം, വെരിഫൈഡ് സ്റ്റാറ്റസുള്ള അക്കൗണ്ടുകള്‍ക്ക് ഒരു ദിവസം 6,000 പോസ്റ്റുകള്‍ കാണാമെന്നും മസ്ക് വ്യക്തമാക്കി. ഡാറ്റാ സ്ക്രാപ്പിങ്ങും സിസ്റ്റം കൃതൃമത്വവും തടയാനാണ് ഈ താല്‍ക്കാലിക പരിധി നിശ്ചയിക്കുന്നത്….

Read More

യോഗയെ ജനകീയമാക്കിയതിന് കോൺഗ്രസിന്റെ നന്ദി നെഹ്റുവിന്; ശശി തരൂർ

യോഗയെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര യോഗാ ദിനത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് നന്ദി പറഞ്ഞ് കോൺഗ്രസ്. നെഹ്റുവിനൊപ്പം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൂടി ‘ക്രെഡിറ്റ്’ നൽകി മുതിർന്ന കോൺഗ്രസ് നേതാവു കൂടിയായ തിരുവനന്തപുരം എംപി ശശി തരൂർ. കോൺഗ്രസ് ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ്, യോഗയെ പുനരുജ്ജീവിപ്പിക്കുന്നതിൽ മോദിയും വിദേശകാര്യ മന്ത്രാലയവും വഹിച്ച പങ്ക് തരൂർ എടുത്തുപറഞ്ഞത്. ”യോഗയെ ജനകീയവും ദേശീയ നയത്തിന്റെ ഭാഗവുമാക്കുന്നതിൽ നിർണായക…

Read More

നീല ടിക്ക്  പുനഃസ്ഥാപിച്ചു; മസ്‌കിനോട് നന്ദി പറഞ്ഞ് താരം അമിതാഭ് ബച്ചൻ

തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലെ വെരിഫിക്കേഷന്‍ മാര്‍ക്കായ നീല ടിക്ക്  പുനഃസ്ഥാപിച്ചതിന് ട്വിറ്റർ മേധാവി എലോൺ മസ്‌കിനോട് നന്ദി പറഞ്ഞ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഹിന്ദിയില്‍ എഴുതിയ വളരെ രസകരമായ പോസ്റ്റിലുടെയാണ് ബിഗ് ബി മസ്കിന് നന്ദി പറഞ്ഞത്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ പണമടച്ചുള്ള ബ്ലൂ സേവനം നല്‍കുന്നതിന്‍റെ ഭാഗമായി പ്രമുഖരുടെ അക്കൌണ്ടില്‍ നിന്ന് പോലും ബ്ലൂ ടിക്കുകൾ നീക്കം ചെയ്തിരുന്നു. ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, രാഹുല്‍ ഗാന്ധി തുടങ്ങി…

Read More

ആക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കും’, അസാധാരണ നടപടി: മുന്നറിയിപ്പുമായി ഗവര്‍ണര്‍

കേരളാ സർക്കാരും ഗവർണറും തമ്മിലുള്ള പോര് കൂടുതൽ കടുക്കുന്നു. ഗവർണറെ മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാർ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ മന്ത്രി സ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ഗവർണർ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തുന്നത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനിൽ നിന്നുമുണ്ടായത്. കഴിഞ്ഞ ദിവസം കേരളാ സർവകലാശാലയിൽ അസാധാരണ നടപടിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടന്നിരുന്നു. സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചത്. ഇതിനെ വിമർശിച്ച് മന്ത്രി…

Read More