
തന്റെ മുറിയിലാണ് ആദ്യം പരിശോധന നടത്തിയതെന്നും അപ്പോൾ ആരെയും കണ്ടില്ല; പൊലീസിനെ തടഞ്ഞ് നാടകം കളിച്ചതിൽ ദുരൂഹതയുണ്ടെന്ന് ടി.വി രാജേഷ്
പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നടന്ന പൊലീസ് പരിശോധനയ്ക്കിടെ ബോധപൂർവം നാടകം കളിക്കുകയായിരുന്നു എന്ന് ആരോപിച്ച് അതേ ഹോട്ടലിൽ താമസിക്കുകയായിരുന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി.വി രാജേഷ്. തന്റെ മുറിയിലാണ് ആദ്യം പരിശോധന നടത്തിയതെന്നും അപ്പോൾ ആരെയും കണ്ടില്ലെന്നും പറഞ്ഞ അദ്ദേഹം പിന്നീട് കോൺഗ്രസ് നേതാക്കൾ എല്ലാവരെയും വിളിച്ചുവരുത്തി സീൻ ഉണ്ടാക്കിയെന്നും അതിന്റെ മറവിൽ എന്തെങ്കിലും നടന്നോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “രാത്രി 11.30ഓടെയാണ് തന്റെ മുറിയിൽ പൊലീസുകാർ എത്തിയത്. മുറി…