ആറ്റിങ്ങലിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേര്‍ അറസ്റ്റില്‍

ആറ്റിങ്ങലിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേര്‍ അറസ്റ്റില്‍. വാളക്കാട് സ്വദേശി രാഹുല്‍ (26), ഊരുപൊയ്ക സ്വദേശി രാഹുല്‍ദേവ് (26), കിഴുവിലം സ്വദേശി അറഫ്ഖാന്‍ (26), വാമനപുരം സ്വദേശി അനുരാഗ് (24), കാരേറ്റ് സ്വദേശി രാഹുല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബു​ധനാഴ്ച്ച ആയിരുന്നു സംഭവം. ലഹരിമാഫിയകൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്. പ്രതികളിൽ ഓരാളായ വി‍ജിത്ത് തന്നെയാണ് ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ശ്രീജിത്തിന്റെ മരണം…

Read More

മകളെ മർദിക്കുന്നത് തടയാൻ ശ്രമം: തിരുവനന്തപുരത്ത് മരുമകന്റെ അടിയേറ്റ് വയോധിക മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകര കടകുളത്തു മരുമകൻ ഭാര്യാമാതാവിനെ തലയ്ക്കടിച്ചുകൊന്നു. തങ്കം (65) ആണ് കൊല്ലപ്പെട്ടത്. മരുമകൻ റോബർട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ റോബർട്ട് മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണു തങ്കത്തിനു അടിയേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു വയോധികയെ റോബർട്ട് ആക്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കം ഇന്നു പുലർച്ചയോടെ മരിച്ചു. ഇരുമ്പുദണ്ഡുകൊണ്ടാണു തങ്കത്തിനു മർദനമേറ്റത്.

Read More

തിരുവനന്തപുരം-മംഗലാപുരം യാത്രാസമയം ആറ് മണിക്കൂറാക്കും: കേന്ദ്രമന്ത്രി

വന്ദേഭാരത് അടിപൊളി യാത്രാനുഭവമാണ് കേരളത്തിന് സമ്മാനിക്കുകയെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. കഥകളിയുടെയും കളരിപ്പയറ്റിന്റെയും നാട്ടിൽ വന്ദേ ഭാരത് പുതിയ ആകർഷണമാണ്. അടിപൊളി വന്ദേഭാരത് എന്നാണ് ഇനി ജനം പറയാൻ പോകുന്നത്. റെയിൽവെ ട്രാക്കുകളുടെ വേഗം കൂട്ടി കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാളത്തിലെ വളവുകളാണ് കേരളത്തിൽ വേഗത കുറയ്ക്കുന്നത്. ലോകോത്തര സിഗ്‌നലിങ് സിസ്റ്റം കേരളത്തിൽ കൊണ്ടുവരും. പാളങ്ങളിൽ വളവുകൾ നികത്തി നേരെയാക്കും. 110 കിലോമീറ്റർ വേഗത്തിൽ 24 മാസത്തിനുള്ളിൽ വന്ദേ…

Read More

തിരുവനന്തപുരത്ത് ബലൂൺ വിഴുങ്ങിയ ഒൻപത് വയസുകാരൻ മരിച്ചു

തിരുവനന്തപുരം ബാലരാമപുരത്ത് ബലൂൺ വിഴുങ്ങിയ 9 വയസുകാരൻ മരിച്ചു. അന്തിയൂർ സ്വദേശി ആദിത്യനാണ് മരിച്ചത്. ബലൂൺ വിഴുങ്ങിയ ആദിത്യനെ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. സബിത, രാജേഷ് ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ചയാണ് കുട്ടി കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങിയത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിൽ ബലൂൺ പുറത്തെടുത്തിരുന്നു. എന്നാൽ ഇന്ന് മരണം സംഭവിക്കുകയായിരുന്നു

Read More

രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തുടക്കം

രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തുടക്കം.വെള്ളിയാഴ്ച വൈകിട്ട് നാലരക്ക് തിരുവനന്തപുരം നിശാഗന്ധി യിലാണ് ഉദ്‌ഘാടന ചടങ്ങ് .അറുപതിലധികം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ  പ്രദർശനത്തിന്  മേള പ്രദർശന വേദിയാകും.സ്വീഡിഷ് സംവിധായകൻ താരിഖ് സാലിയുടെ ബോയ് ഫ്രം ഹെവൻ , അമർ സചിദേവിന്റെ ഓപ്പിയം ,ഫ്രഞ്ച് ചിത്രം ബോത്ത് സൈഡ്സ് ഓഫ് ദി ബ്ലേഡ് ,കൊറിയൻ ചിത്രമായ ബ്രോക്കർ തുടങ്ങിയവയാണ് കന്നിപ്രദര്ശനത്തിന് ഒരുങ്ങുന്നത് . ഇന്ത്യയിലെ ഓസ്കർ പ്രതീക്ഷയായ ഗുജറാത്തി ചിത്രം ചെല്ലോ ഷോ , ബംഗാളി ചിത്രമായ നിഹാരിക, പഞ്ചാബി…

Read More

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; പൊലീസുകാരൻ അറസ്റ്റിൽ

യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരത്തെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു പണിക്കരാണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ചതിനും വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് കേസ്. ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളായി ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് മറ്റു രണ്ടുപേരെ അറസ്റ്റ്  ചെയ്തത്.  

Read More