ഡോ.ഷഹാനയുടെ മരണം; റുവൈസിന് സസ്‌പെൻഷൻ, കുറ്റം തെളിഞ്ഞാൽ ബിരുദം റദ്ദാക്കും

സ്ത്രീധന പീഡനത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹാന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യവകുപ്പിന്റേതാണ് നടപടി. സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഉണ്ടായത് ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു….

Read More

അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; 2 മരണം

തിരുവനന്തപുരം അരുവിക്കരയിൽ കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര സ്വദേശികളും അയൽവാസികളുമായ ഷിബിൻ (18), നിധിൻ (21) എന്നിവരാണ് മരിച്ചത്. അരുവിക്കര പഴയ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിൽ പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി. ബസ്. അരുവിക്കരയിൽ നിന്നും വെള്ളനാട് ഭാഗത്തേക്ക് പോകുകയായിരുന്നു യുവാക്കൾ. ബൈക്ക് നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി. ബസിൽ ചെന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. . ഉടൻ തന്നെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല….

Read More

ഡോ. എം കുഞ്ഞാമൻ വീട്ടിൽ മരിച്ച നിലയിൽ

സാമ്പത്തിക വിദഗ്‌ധനും ദലിത് ചിന്തകനുമായ ഡോ. എം.കുഞ്ഞാമൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെ.ആർ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എം.എയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് കേരളീയനായിരുന്നു അദ്ദേഹം. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് നിരസിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് അവാർഡ് നിരസിച്ചത്. എതിര് എന്ന ആത്മകഥയ്ക്ക് ആയിരിന്നു അവാർഡ്. ദലിത് ജീവിതത്തെക്കുറിച്ച് ആയിരുന്നു ആത്മകഥയിൽ കുഞ്ഞാമൻ പറഞ്ഞിരുന്നത്.

Read More

തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു; 3 കടകളും ബൈക്കുകളും കത്തിനശിച്ചു

തിരുവനന്തപുരം കരമന തമലത്ത് ദീപാവലിക്കുവേണ്ടി ഒരുക്കിയ പടക്കക്കടയ്ക്ക് തീപിടിച്ച് 3 കടകൾ കത്തിനശിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെ ചന്ദ്രിക സ്റ്റോർ എന്ന കടയിലാണ് തീപിടിച്ചത്. കടയ്ക്ക് മുമ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും കത്തിനശിച്ചു. ആർക്കും കാര്യമായ പരിക്കില്ല. പടക്കക്കടയ്ക്ക് പുറമെ, ഇതിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പലചരക്ക് കടയും സ്റ്റേഷനറി കടയുമാണ് കത്തിയത്. മൂന്നു കടയും തമലം സ്വദേശി രാധാകൃഷ്ണൻ നായരുടേതാണ്. ഈ കടകളിൽ ശനിയാഴ്ച ലഭിച്ച ഒന്നരലക്ഷത്തോളം രൂപയും കത്തിപ്പോയി. സാധനങ്ങളുടെ നഷ്ടം മാത്രം 50 ലക്ഷം…

Read More

നെെറ്റ് ലെെഫ് എന്നാൽ മദ്യപിച്ച് എന്തും ചെയ്യാമെന്നല്ലെന്ന് തിരുവനന്തപുരം സിറ്റി പോലീസ്  കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു

മാനവീയം വിഥിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ച് തിരുവനന്തപുരം സിറ്റി പോലീസ്  കമ്മീഷണര്‍എച്ച്‌ നാഗരാജു. നൈറ്റ് ലൈഫ് എന്നാല്‍ മദ്യപിച്ച് എന്തും ചെയ്യാമെന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നിയന്ത്രണങ്ങളും കടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ കൂടുമ്പോള്‍ ഇത്തരം ചില സംഭവങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കണം. അതിനോട് കൃത്യമായി പ്രതികരിക്കുകയും ചെയ്തു. ഈ രീതിയിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയന്ത്രണങ്ങളും വർധിപ്പിക്കും. നാളെ ചിലപ്പോള്‍ ബ്രത്ത് അനലൈസേര്‍സ് വയ്ക്കുന്ന സാഹചര്യമുണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നൈറ്റ് ലൈഫിന്റെ ആദ്യ ഓപ്ഷന്‍ ഷോപ്പിങാണ്. രാത്രി…

Read More

ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം

തലസ്ഥാന നഗരിയെ ആഘോഷത്തിമിർപ്പിലാക്കിയ കേരളീയത്തിന് ഇന്ന് സമാപനം. വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുക്കും. ഉച്ചക്ക് 2.30 മുതൽ നഗരത്തിലെ പാർക്കിങ് സ്ഥലലങ്ങളിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കെ എസ് ആർ ടി സി സ്വിഫ്റ്റ് പ്രത്യേക സർവ്വീസ് നടത്തും. സമാപന സമ്മേളനത്തിന് പിന്നലെ എം ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത…

Read More

തിരുവനന്തപുരത്ത് അപൂർവരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. രോഗബാധിതർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പനിയും മുണ്ടിനീരും ദേഹമാസകലമുള്ള നീരുമാണ് പ്രധാന രോഗലക്ഷണങ്ങൾ. അസഹനീയമായ ശരീരവേദനയുമുണ്ടാകും. രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങിയാൽ കൃത്യമായ ചികിത്സയും വിശ്രമവും ആവശ്യമാണ്. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ വന്ധ്യതയ്ക്ക്…

Read More

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസർകോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സർവ്വീസ്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ…

Read More

ടിപ്പര്‍ ലോറിക്കുപിന്നില്‍ ബൈക്കിടിച്ച് 21-കാരന്‍ മരിച്ചു; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് ടിപ്പര്‍ ലോറിക്കുപിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കല്ലിയൂര്‍ കാക്കാമൂല റ്റി.എം. സദനത്തില്‍ അര്‍ജുന്‍ (ശംഭു -21) ആണ് മരിച്ചത്. തിരുവല്ലം – പാച്ചല്ലൂര്‍ റോഡില്‍ കുളത്തിന്‍കര ശ്രീഭദ്രകാളി ക്ഷേത്രത്തിന് മുന്‍വശത്ത് ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. മൂന്നുപേര്‍ ബൈക്കിലുണ്ടായിരുന്നു. മരിച്ച അര്‍ജുനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരുടെയും പരിക്ക് ഗുരുതരമാണ്. കാക്കാമൂല സ്വദേശി ശ്രീദേവ് (21), വെണ്ണിയൂര്‍ നെല്ലിവിള ഗ്രേസ് നഗറില്‍ അമല്‍ (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇരുവരും വണ്ടിത്തടം എ.സി.ഇ കോളേജിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ്.

Read More

സിനിമാ -സീരിയൽ താരം അപർണയെ മരിച്ച നിലയിൽ; അവസാനം പങ്കുവച്ചത് മകളുടെ ചിത്രം

സിനിമാ -സീരിയൽ താരം അപർണയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് കരമനയിലെ വീട്ടിൽ അപർണയെ മരിച്ച നിലയിൽ കണ്ടത്തിയത്. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കേസെടുത്തിട്ടുണ്ട്. സിനിമ,സീരിയൽ നടി അപർണ നായരുടെ അപ്രതീക്ഷിത മരണം തീർത്ത ഞെട്ടലിലാണ് ഉറ്റവരും പ്രേക്ഷകരും. മരണം സംഭവിക്കുന്നതിന് തൊട്ടുമുൻപ് പോലും സോഷ്യൽമീഡിയയിൽ സജീവമായിരുന്നു അപർണ. ‘എന്റെ ഉണ്ണി…

Read More