
കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ കത്തിക്കുത്ത്; 5 പേർക്ക് പരിക്ക്
തിരുവനന്തപുരം കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ നടന്ന കത്തിക്കുത്തിൽ അഞ്ച് പേർക്ക് പരിക്ക്. കഴക്കൂട്ടത്തെ ബീയർ പാർലറിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്. ഷാലുവിനു ശ്വാസകോശത്തിലും സൂരജിനു കരളിനും ആണ് പരുക്ക്. പരുക്ക് ഗുരുതരമായതിനാൽ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഷാലുവും സൂരജും അപകട നില തരണം ചെയ്‌തെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മദ്യലഹിയിലുണ്ടായ തർക്കമാണോ സംഘർഷത്തിനു കാരണമായതെന്നു പൊലീസ്…