കത്ത് വിവാദം; മേയർ രാജിവയ്ക്കില്ലെന്ന് ആനാവൂർ

മേയർ രാജിവയ്ക്കില്ലെന്ന പ്രഖ്യാപനവുമായി കത്ത് സംബോധന ചെയ്യപ്പെടുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വിവാദ കത്തുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം തന്റെ സമയം തേടിയിട്ടുണ്ടെന്നും ആനാവൂർ വ്യക്തമാക്കി. താൻ പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും സമയം ഉടൻ അനുവദിക്കാമെന്നും ജില്ലാ സെക്രട്ടറി അന്വേഷണ സംഘത്തെ അറിയിച്ചു. കത്ത് വിവാദത്തിന്റെ വസ്തുതകൾ തേടി ക്രൈംബ്രാഞ്ച് മേയറുടെ ഓഫിസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തു തുടങ്ങി. ഓഫിസിലെ ക്ലാർക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ലെറ്റർ പാഡ്…

Read More