റൺവേ നവീകരണം; തിരുവനന്തപുരം വിമാനം റൺവേ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അടച്ചിടും

റൺവേ നവീകരിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസ് പുന:ക്രമീകരിക്കും. റൺവേയുടെ റീ കാർപെറ്റിങ് അടക്കമുള്ള നവീകരണ പദ്ധതി 14 മുതൽ തുടങ്ങുന്നത് കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ റൺവേ അടച്ചിടും. ഈ സമയത്തുള്ള വിമാന സർവീസുകളുടെ സമയമാണ്  പുനക്രമീകരിച്ചിരിക്കുന്നത്.  പുതിയ സമയക്രമം വിമാന കമ്പനികൾ യാത്രക്കാരെ  അറിയിക്കും. രാവിലെ 8.50  ആണ് അവസാന സർവീസ്. മാർച്ച് 29 വരെയാണു റൺവേ നവീകരണമെന്നതിനാൽ അതുവരെ ഇതേ നില തുടരും. 3374 മീറ്റർ…

Read More

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ

തിരുവനന്തപുരം പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വാവരയമ്പലത്താണ് സംഭവം. നേപ്പാൾ സ്വദേശിയായ അമൃതയാണ് പ്രസവ ശേഷം പൂർണ വളർച്ചയെത്താത്ത കുട്ടിയെ കുഴിച്ചിട്ടത്. വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവർത്തിക്കുന്ന പുല്ലു വളർത്തൽ കേന്ദ്രത്തിലാണ് മൃത​ദേഹം കുഴിച്ചിട്ടിരുന്നത്. പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടർന്നു അമൃതയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴാണ് ഡോക്ടർമാർ കുട്ടിയുടെ മരണ വിവരം അറിയുന്നത്. തുടർന്നു പോത്തൻകോട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസും പഞ്ചായത്ത്…

Read More

പ്രതിപക്ഷം നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിനെയും ഫിറോസിനെയും അറസ്റ്റ് ചെയ്ത് നീക്കി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും പൊലീസിന്റെ ക്രിമിനൽവൽക്കരണവും അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് യുവജനസംഘടനകൾ മാർച്ച് നടത്തിയത്. മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷം തടയാൻ പൊലീസ് തുടരെ തുടരെ ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് തടഞ്ഞ പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പ്രതിഷേധം കടുത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്,…

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിൽ നിന്ന് പുക; യാത്രക്കാരെ തിരിച്ചിറക്കി

 തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിൽ പുക കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്. ടെക്ക് ഓഫിന് തൊട്ട് മുൻപായിരുന്നു വിമാനത്തില്‍ നിന്ന് ഉയർന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി. ആശങ്ക വേണ്ടെന്നും വിമാനം ഉടന്‍ പുറപ്പെടുമെന്നും എയർ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Read More

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ഉത്രാട​ദിനത്തിൽ കുട്ടി കുളത്തിൽ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയ്ക്ക് രോ​ഗലക്ഷണങ്ങൾ പ്രകടമായത്.നിലവിൽ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ വിദ്യാർത്ഥിക്കൊപ്പം കുളത്തിൽ കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാർഥികൾ നിരീക്ഷണത്തിൽ കഴിയുകയാണ്.

Read More

തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വീണ്ടും ജലവിതരണം മുടങ്ങും; മുൻകരുതൽ സ്വീകരിക്കണമെന്ന് അറിയിപ്പ്

തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്,…

Read More

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥ വീടിനുള്ളിൽ മരിച്ചനിലയിൽ

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അനിത സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. തുടര്‍ന്ന് നൈറ്റ്ഡ്യൂട്ടി ആവശ്യപ്പെട്ടശേഷം തിരികെ വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഭര്‍ത്താവ് സമീപത്തെ കുടുംബവീട്ടിലേക്ക് പോയി തിരികെ വന്നപ്പോഴാണ് അനിതയെ മരിച്ചനിലയില്‍ കണ്ടത്. അനിതയുടെ ഭര്‍ത്താവ് പ്രസാദ് റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അനിതയ്ക്ക് നേരത്തെ വിഷാദരോഗമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ അസുഖങ്ങളും ഇവരെ അലട്ടിയിരുന്നതായാണ് വിവരം.

Read More

തിരുവനന്തപുരം നഗരിയിലെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം; ഇന്നലെ രാത്രിയോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം നഗരിയിലെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം. ഇന്നലെ രാത്രിയോടെയാണ് കുടിവെള്ള വിതരണം പൂർണമായും പുനഃസ്ഥാപിച്ചത്. പമ്പിങ് പുനരാരംഭിച്ചതോടെ നഗരത്തിലെ ഭൂരിഭാഗം വാർഡുകളിലും ഇന്നലെ ഉച്ചയ്ക്ക് മുമ്പ് തന്നെ വെള്ളമെത്തിയിരുന്നു. ഉയർന്ന പ്രദേശങ്ങളിൽ രാത്രിയോടെ വെള്ളമെത്തി. അശാസ്ത്രീയമായി പൈപ്പ് ലൈനുകളുടെ അലൈൻമെന്റ് മാറ്റിയത് അഞ്ച് ദിവസമാണ് നഗരവാസികളെ വലച്ചത്. പ്രതിസന്ധി അയഞ്ഞെങ്കിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ഇടത് എംഎൽഎമാരുടെ ഉൾപ്പെടെ ആവശ്യത്തിൽ എന്തു നടപടി ഉണ്ടാകും എന്നാണ് ഇനി അറിയാനുള്ളത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിൽ…

Read More

വെള്ളമില്ല; സെക്രട്ടേറിയറ്റിൽ കാന്റീനും കോഫിഹൗസും അടച്ചു

തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ വെള്ളമില്ലാത്തതിനാൽ കാന്റീൻ കോഫീഹൗസ് എന്നിവ താത്ക്കാലികമായി അടച്ചു. ജീവനക്കാർ കൈ കഴുകുന്നതിനും മറ്റും കുപ്പിവെള്ളം വാങ്ങിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പരാതിയെ തുടർന്ന് ടാങ്കറിൽ വെള്ളം എത്തിച്ചു. ജല അതോറിറ്റിയുടെ പണി നടക്കുന്നതിനാലാണ് വെള്ളമില്ലാത്തത്. നേമത്തും ഐരാണിമുട്ടത്തും ജലഅതോറിറ്റിയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനാലാണ് സെക്രട്ടേറിയറ്റടങ്ങുന്ന പ്രദേശങ്ങളിൽ വെള്ളമില്ലാത്തത്. പകരം വെള്ളമെത്തിക്കാനുള്ള സൗകര്യമേർപ്പെടുത്താത്തിനാലാണ് കാന്റീനും കോഫിഹൗസും അടച്ചത്.

Read More

‘മുഖ്യമന്ത്രി രാജി വയ്ക്കണം’; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം,അബിൻ വർക്കിക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസിനുമെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡ് മറിച്ചിട്ടു. കൊടി കെട്ടിയ വടികള്‍ പൊലീസിന് നേര്‍ക്ക് എറിഞ്ഞു. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ തലസ്ഥാനത്ത് തെരുവുയുദ്ധമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും വൈസ്…

Read More