
ട്യൂഷൻ അധ്യാപകർക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി യു.എ.ഇ
യു.എ.ഇയിലെ ട്യൂഷൻ അധ്യാപകർക്ക് സർക്കാറിന്റെ പുതിയ മാർഗനിർദേശം. സ്വകാര്യ ട്യൂഷനുകൾക്ക് വർക്ക് പെർമിറ്റ് നേടുന്ന അധ്യാപകർ അവരുടെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ട്യൂഷൻ എടുക്കാൻ പാടില്ല. സ്വകാര്യ ട്യൂഷന് അപേക്ഷിക്കുന്നവർക്കുള്ള പെരുമാറ്റച്ചട്ടത്തിലാണ് സ്വന്തം സ്കൂളിലെ കുട്ടികളാവരുതെന്ന് നിബന്ധന ഉൾപ്പെടുത്തിയത്. യോഗ്യരായ അധ്യാപകർക്ക് രണ്ട് വർഷത്തേക്കാണ് സ്വകാര്യ ട്യൂഷനുകളെടുക്കുന്നതിനായി പെർമിറ്റ് ലഭിക്കുക. ഒരു കാരണവശാലും വിദ്യാർഥികളെ വാക്കാലോ ശാരീരികമായോ ശിക്ഷിക്കരുത്, രക്ഷിതാക്കളുടെയും വിദ്യാർഥികളുടേയും വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണം, രാജ്യത്തെ നിയമങ്ങളോടും സംസ്കാരത്തോടും യോജിക്കാത്തതോ തീവ്രവാദപരമോ മറ്റോ ആയ ആശയങ്ങൾ കുട്ടികൾക്ക്…