ആറാം ക്ലാസുകാരന് ട്യൂഷൻ അദ്ധ്യാപകനിൽ നിന്ന് ക്രൂരമ‌ർ‌ദ്ദനം; പരാതിയുമായി മാതാപിതാക്കൾ

ആറാം  ക്ലാസുകാരന് അദ്ധ്യാപകനിൽ നിന്ന് ക്രൂരമ‌ർദ്ദനം ഏറ്റതായി പരാതി. കൊല്ലത്ത് ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പട്ടത്താനം അക്കാദമി ട്യൂഷൻ സെന്ററിലെ അദ്ധ്യാപകനായ റിയാസിനെതിരെയാണ് മാതാപിതാക്കൾ പരാതി ഉന്നയിച്ചത്. ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താലാണ് മ‌ർ‌ദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവായ രാജീവ് പറഞ്ഞു. ട്യൂഷൻ കഴിഞ്ഞ് വീട്ടിൽവന്ന കുട്ടി നല്ല ക്ഷീണിതനായിരുന്നുവെന്നും കണ്ണുകൾ ചുവന്ന നിലയിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. തന്നോട് കാര്യമെന്താണെന്ന് മകൻ പറഞ്ഞില്ല. വീട്ടിലെത്തി സഹോദരിയോടാണ് മർദ്ദനമേറ്റ വിവരം പറഞ്ഞത്. ഇരിക്കാനോ കിടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് മകനെ…

Read More