
പിസി ജോർജിനെ നിയന്ത്രിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി; ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി
അനിൽ ആന്റണിക്കെതിരെ പി.സി ജോർജ് നടത്തിയ പരാമർശത്തിൽ ബി.ഡി.ജെ.എസിന് കടുത്ത അതൃപ്തി. പി.സി ജോർജിനെതിരെ പരാതിയുമായി ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പരാമർശത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അതൃപ്തി പ്രകടമാക്കി. ഡൽഹിയിൽ വെച്ച് ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തവേയാണ് തുഷാർ വെള്ളാപ്പള്ളി ഇക്കാര്യം അറിയിച്ചത്. പി.സി ജോർജ് നടത്തിയ പരാമർശം അനിൽ ആന്റണിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് ബി.ഡി.ജെ.എസിന്റെ നിലപാട്. ഒപ്പം തന്റെ സ്ഥാനാർഥിത്വത്തെ ബി.ഡി.ജെ.എസ് എതിർത്തെന്ന് പി.സി…