ക്രോം ബ്രൗസറുകളിൽ തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്താനൊരുങ്ങി ഗൂഗിൾ; 2024 ജനുവരി 4 മുതലാണ് നടപടി

ക്രോം ബ്രൗസറുകളിൽ തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്താനൊരുങ്ങി ഗൂഗിൾ. 2024 ജനുവരി 4 മുതലാണ് ഗൂഗിൾ ക്രോം ബ്രൗസറിൽ നിന്ന് കുക്കീസ് നീക്കം ചെയ്യുക. ഇന്റർനെറ്റിൽ വിവിധ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ ശേഖരിക്കുന്ന ഡാറ്റയാണ് കുക്കീസ്. ഇന്റർനെറ്റിൽ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാനും, ഉപഭോക്താക്കളുടെ ഓൺലൈൻ പെരുമാറ്റം പിന്തുടരാനും, താൽപ്പര്യമുള്ള വിഷയങ്ങളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാനുമെല്ലാം കുക്കീസ് ഉപയോഗപ്പെടുത്താറുണ്ട്. അതേസമയം, ഉപഭോക്താക്കൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾ അല്ലാത്ത, മറ്റു വെബ്സൈറ്റുകൾ സൃഷ്ടിക്കുന്ന കുക്കീസിനെയാണ് തേഡ് പാർട്ടി കുക്കീസ് എന്ന് പറയുന്നത്. ഈ…

Read More

കണ്ണിന്റെ അടയാളങ്ങളെ സംസാരമാക്കി മാറ്റുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഉപകരണം വികസിപ്പിച്ചു

ലളിതമായ കണ്ണ് അടയാളങ്ങൾ ഉപയോഗിച്ച് സംസാര വൈകല്യമുള്ളവരെ ആശയവിനിമയം നടത്താൻ പ്രാപ്‌തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഉപകരണം വികസിപ്പിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠത്തിലെ ഹ്യൂമാനിറ്റേറിയൻ ടെക്‌നോളജി (HuT) ലാബിലെ ഗവേഷകർ.  നേത്രവാദ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിൽ കാമറ, ഡിസ്‌പ്ലേ, സ്പീക്കർ, കൺട്രോളർ, ഒരു തവണ ചാർജ് ചെയ്താൽ ആറ് മണിക്കൂർ ഉപയോഗിക്കാവുന്ന  റീചാർജാബിൾ ബാറ്ററി എന്നിവ ഉൾപ്പെടുന്നു. ശരണി എന്ന കസ്റ്റമൈസ് ചെയ്ത  AI അൽഗോരിതം മുഖേന ഉപയോക്താവിന്റെ കണ്ണ് അടയാളം കാമറ തിരിച്ചറിയുന്നു, അത് അക്ഷരമാലയായോ വാക്കോ…

Read More