
2024ൽ തുർക്കിയിൽ എത്തിയതിൽ ഏറ്റവും അധികം സൗദിയിൽ നിന്നുള്ള ടൂറിസ്റ്റുകൾ
ആഭ്യന്തര ടൂറിസം കുതിപ്പ് നടത്തുന്നതിനൊപ്പം ലോക സഞ്ചാരത്തിലും മുന്നേറി സൗദി ടൂറിസ്റ്റുകൾ. കഴിഞ്ഞ വർഷം തുർക്കിയ സന്ദർശിച്ച വിനോദസഞ്ചാരികളിൽ ഒന്നാം സ്ഥാനത്തുള്ള സൗദി പൗരരാണ്. തുർക്കിയയിലെ ട്രാബ്സൺ കൾചർ ആൻഡ് ടൂറിസം ഡയറക്ടറേറ്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. 3,45,000 സൗദി വിനോദ സഞ്ചാരികളാണ് തുർക്കിയയിലെത്തിയത്. രാജ്യം സ്വീകരിച്ച ടൂറിസ്റ്റുകളിൽ ഏറ്റവും കൂടുതൽ സൗദി അറേബ്യയിൽ നിന്നാണെന്നും 2024ൽ തുർക്കിയയിലെത്തിയ മൊത്തം വിനോദ സഞ്ചാരികളുടെ എണ്ണം 12,96,640 ആണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിൽനിന്ന് തുർക്കിയയിലെ ചരിത്ര,…